ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

2025-2026 വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടത്തിപ്രവേശനോത്സവം 2025 02/ 06/ 25ന് തിങ്കൾ രാവിലെ 10 ന് പുതിയ കുട്ടികളെ എസ് പിസി ബാൻഡ് ടീമിൻ്റെ ബാൻഡ് മേളത്തോടെ ബലൂൺ നൽകി സ്വീകരിച്ചു തുടർന്ന് ഈ വർഷം വന്ന പുതിയ കുട്ടികൾ എല്ലാവരും ചേർന്നുള്ള വർണ്ണശമ്പളമയ ഘോഷയാത്ര നടത്തി. എസ് പി സി കേഡറ്റുകൾ , സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ , ,ജെ ആർ സി സ്കൂൾ സോഷ്യൽ സർവീസ് സ്കീം വിദ്യാർത്ഥികൾ എന്നിവർ ഘോഷയാത്രയ്ക്കായി യൂണിഫോമിൽ അണിനിരന്നു. തുടർന്ന് പിടിഎ ഭാരവാഹികളും അധ്യാപകരും രക്ഷിതാക്കളും ഘോഷയാത്രയുടെ ഭാഗമായി. സ്കൂൾ ഹാളിൽ നടന്ന പ്രവേശനോത്സവം പരിപാടിയിൽ ഹെഡ്മിസ്ട്രസ് ഉഷ ടീച്ചർ സ്വാഗതം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ എം കെ ഹസീല അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥലം എം എൽ എ  ജോസഫ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വാർഡ് കൗസിലർ ശ്രീ എം കെ യാസർ ,പി ടി എ പ്രസിഡന്റ ശ്രീ സലിം ,എം പി ടി എ പ്രസിഡന്റ് വിജിലി ആശംസകൾ അർപ്പിച്ചു സംസാരിച്ചു .തുടർന്ന് ജാസ്മിൻ ടീച്ചറുടെ ഗാനാലാപനം നടന്നു. സ്റ്റാഫ് സെക്രട്ടറി ഷാജി സാർ നന്ദി പ്രകാശിപ്പിച്ചു. രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ് സുബ്ഹാൻ മാഷ് നടത്തി. പുതുതായി വന്ന കുട്ടികൾക്ക് എല്ലാവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രവേശനോത്സവ ദിവസം സ്കൂളിൽ വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം ഒരുക്കിയിരുന്നു

ചിത്രശാല

പരിസ്ഥിതി ദിനം -ഇക്കോ ക്ലബ്

1.2024 -2025 വർഷത്തെ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.മുക്കം: നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു മുക്കം നഗരസഭ 32ആം വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങളെ പൊന്നാടയണിയിച്ച് അതോടൊപ്പം ഫലകം നൽകി ആദരിച്ചു. മുക്കം വാർഡ് കൗൺസിലർ ശ്രീ യാസർ ഉദ്ഘാടന കർമ്മം നിർവഹിച്ചു .പിടിഎ പ്രസിഡണ്ട് അബ്ദുൽ സലീം , സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി ജില ,JHI -ആശ,YP -ശ്രീലക്ഷ്മി , ഹെഡ്മിസ്ട്രസ് ഉഷ ടീച്ചർ,SPC cordinator Abdul Nassar സർ,NGC കോഡിനേറ്റർ രേഷ്മ ടീച്ചർ,സയൻസ് ക്ലബ് കൺവീനർ വിനി ടീച്ചർ ,ബിന്ദു Tr, ആർട്സ് ക്ലബ് കൺവീനർ ഇർശാദ് സർ ,അജില Tr എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.. ഇക്കോ ക്ലബ് കൺവീനർ ശിവരഞ്ജിനി ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു.

2. "പച്ച 25" എന്ന പേരിൽ 2025 26 വർഷത്തെ പരിസ്ഥിതി ദിന പരിപാടികൾക്ക് തുടക്കം കുറിച്ചു.

3. മുക്കം നഗരസഭ പദ്ധതിയായ ക്ളീൻ വൈബ് ൻ്റെ ഭാഗമായി ഉപന്യാസ രചന കവിതാരചന , ക്വിസ് മത്സരം നടത്തി

4. ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റിയുടെ പ്രത്യേക പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി

5. സ്കൂൾ ശുചിത്വം ഉറപ്പുവരുത്താൻ എല്ലാ ആഴ്ചകളിലും ഡ്രൈ ഡേ ആചരിക്കുന്നു


ചിത്രശാല

ആർട്സ് ക്ലബ്

1. മൈലാഞ്ചി മൊഞ്ച് മത്സരം

2. ബഷീർ ദിനത്തോടനുബന്ധിച്ച് സോജ രാജകുമാരി റേഡിയോ നാടകം

3. കലോത്സവ മത്സരങ്ങൾ നടത്തിവരുന്നു.

ചിത്രശാല

"ലഹരി വിരുദ്ധ പരിപാടികൾ "spc ജാഗ്രത സമിതി

1.Anti drug day 2. ഫയർ ആൻഡ് സേഫ്റ്റി ട്രെയിനിങ് ക്ലാസ് -ഫയർ സ്റ്റേഷൻ മുക്കം

ചിത്രശാല

"വിദ്യാരംഗം കലാസാഹിത്യ വേദി പരിപാടികൾ "

ചിത്രശാല

സ്പോർട്സ് ക്ലബ്

1.ജൂനിയർ സെലക്ഷൻ ഫിസിക്കൽ ടെസ്ട് നടത്തി

2.ഏകലവ്യ കായിക പരിശീലനം മുക്കം നഗരസഭ തല ഉദ്ഘാടനം 26/7/2025. നഗരസഭ ചെയർപേഴ്സൺ ശ്രീ പിടി ബാബു നിർവഹിച്ചു

ചിത്രശാല

വിജയോത്സവം പരിപാടികൾ

1.PTA meeting

2.SSLC + 2 ഉന്നത വിജയം കൈവരിച്ചവർക്കുള്ള അനുമോദനവും, ലോഗോ പ്രകാശനവും എം എൽ എ ലിന്റോ ജോസഫ് നിർവഹിച്ചു 18/7/2025

3.വിജയോത്സവം ഉദ്ഘാടനം മുക്കം നഗരസഭ തലം. 28/7/2025 മുക്കം നഗരസഭ ചെയർപേഴ്സൺ ശ്രീ പി ടി ബാബു നിർവഹിച്ചു


ചിത്രശാല

ലിറ്റിൽ കൈറ്റ്സ്

Little kites training for students

ചിത്രശാല

പ്രതിഭകൾ -സുവർണനേട്ടങ്ങൾ

Maths Talent Search exam District level ൽ Aman S എട്ടാം സ്ഥാനവും Abhinav A ഗ്രേഡും കരസ്ഥമാക്കി

ചിത്രശാല

സ്നേഹാർദ്രം -കൈ താങ്ങായി ഞങ്ങങ്ങളുണ്ട് കൂടെ

ചിത്രശാല