ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


പരിസ്ഥിതി ദിനം(05/06/25)

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന ക്വിസ് പ്രോഗ്രാം, പരിസ്ഥിതി പ്രതിജ്ഞ, സന്ദേശം തൈ നടൽ എന്നീ പരിപാടികൾ നടത്തി. എസ് പി സി, ജെ ആർ സി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലും സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ ഡിജിറ്റൽ പോസ്റ്റർ മേക്കിങ്,വീഡിയോ മേക്കിങ്,മത്സരവും നടത്തി .സ്കൂളിൽ നടന്ന പരിപാടികളുടെ ഡോക്യുമെന്റേഷൻ എൽകെ ടീമിന്റെ നേതൃത്വത്തിൽ നടത്തി.സ്കൂളിലെ പ്രധാന അധ്യാപകൻ മുഹമ്മദ് മുസ്തഫ സർ, സീനിയർ അസിസ്റ്റന്റ് അഷ്റഫ് സർ, പരിസ്ഥിതി ക്ലബ്ബ് കൺവീനറായ മിനി ടീച്ചർ, എസ് പി സി ചാർജുള്ള അധ്യാപകരായ അബൂബക്കർ സാർ, സെലീന ടീച്ചർ, ജെ ആർ സി ക്ലബ്ബ് കൺവീനറായ റസിയ ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

എസ്.പി.സി അനുമോദനവും യാത്രയയപ്പും സംഘടിപ്പിച്ചു.

കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം പാസ് ഔട്ട് ആയ എസ്.പി.സി കേഡറ്റുകൾക്കും,  സ്ത്യുത്യർഹമായ സേവനമനുഷ്ഠിച്ച മുൻ സി.പി.ഒ, ഡി.ഐ, ഡബ്ല്യു.ഡി.ഐ എന്നിവർക്കുമുള്ള യാത്രയയപ്പും അനുമോദനവും സംഘടിപ്പിച്ചു. കൊടുവള്ളി ഇൻസ്പെക്ടർ ഓഫ് പോലീസ് കെ.പി അഭിലാഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ആർ.വി. അബ്ദുൽ റഷീദ് അധ്യക്ഷനായി. പ്രധാനാധ്യാപകൻ പി.ടി. മുഹമ്മദ് മുസ്തഫ, എസ്.എം.സി. ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര, എസ്.പി.സി. ഗാർഡിയൻ പ്രസിഡൻ്റ് കെ.ടി. സുനി, സ്റ്റാഫ് സെക്രട്ടറി വി. സുബൈദ, എസ്.പി.സി ഗാർഡിയൻ വൈസ് പ്രസിഡൻ്റ് അബ്ദുൽ ജബ്ബാർ, ഗാർഡിയൻ സെക്രട്ടറി നഫീസ, ഡ്രിൽ ഇൻസ്ട്രക്‌ടർമാരായ ജയന്തി റീജ, അജിൽ, സി.പി.ഒ സി.ടി അബൂബക്കർ, എ.സി.പി.ഒ സെലീന കെ, ഇർഷാദ്, ആയിഷ റിദ എന്നിവർ സംസാരിച്ചു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു.(26/06/25)

കൊടുവള്ളി: കൊടുവള്ളി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ്, ജാഗ്രത സമിതി, വിമുക്തി, ഹെൽത്ത് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. ലഹരി വിരുദ്ധ റാലി, ഉപന്യാസ മത്സരം, ബോധവൽക്കരണ ക്ലാസ്, ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ പ്രതിജ്ഞ, സിഗ്നേച്ചർ ക്യാമ്പയിൻ, പ്ലക്കാർഡ് നിർമ്മാണം, ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, എന്നിവ സംഘടിപ്പിച്ചു. സ്പെഷ്യൽ അസംബ്ലി ചേർന്ന് ലഹരി ഉപയോഗവും ദൂഷ്യവശങ്ങളും കുട്ടികളെ ബോധ്യപ്പെടുത്തി. ലഹരി വിരുദ്ധ പ്രതിജ്ഞ ജാഗ്രത സമിതി ലീഡർ സാൻവി ചൊല്ലി കൊടുത്തു. ലഹരിക്കെതിരെ വിദ്യാർത്ഥികൾ കയ്യൊപ്പ് ചാർത്തി. കൊടുവള്ളി ബസ്റ്റാൻഡ് പരിസരത്തും സ്കൂൾ അങ്കണത്തിലും ഫ്ലാഷ് മോബും സൂംബാ ഡാൻസും അവതരിപ്പിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ആർ.വി അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.ടി മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി സബ് ഇൻസ്പെക്ടർ വിനീത് മുഖ്യാതിഥിയായി, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ കെ.പി ശിഹാസ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി സുബൈദ. വി, എസ്.ആർ.ജി കൺവീനർ കെ.എൻ ബഷീർ, ജാഗ്രത കൺവീനർ കെ ഹരീത, റീഷ പി, സന്തോഷ് മാത്യു, പി.പി രമേശൻ, സി.പി.ഒ സി.ടി അബൂബക്കർ, എ.സി.പി.ഒ സെലീന കെ, സ്കൂൾ കൗൺസിലർ എ.എ ദിവ്യ, എൻ.എം സിജി എന്നിവർ സംസാരിച്ചു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

എസ്.പി.സി ദിനം ആചരിച്ചു.(02/08/25)

കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ എസ്.പി.സി ദിനം ആചരിച്ചു. കൊടുവള്ളി നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ഇൻസ്പെക്ടർ ഓഫ് പോലീസ് എസ്. സുജിത്ത് പതാക ഉയർത്തി. പി.ടി.എ. പ്രസിഡന്റ് ആർ.വി. അബ്ദുൽ റഷീദ് അധ്യക്ഷനായി. പ്രധാനാധ്യാപകൻ പി.ടി മുഹമ്മദ് മുസ്തഫ, എസ്.എം.സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര, എസ്.പി.സി ഗാർഡിയൻ പ്രസിഡൻ്റ് എൻ.പി ഹനീഫ, സെക്രട്ടറി കെ.ടി സുനി, വൈസ് പ്രസിഡൻ്റ് കെ.സി സോജിത്ത്, ഡ്രിൽ ഇൻസ്ട്രക്ടർമാരായ അജിൽ ഗോപാൽ, രന്തിമ, സി.പി.ഒ സി.ടി. അബൂബക്കർ, പി.പി രമേശൻ, അനന്യ എന്നിവർ സംസരിച്ചു. ഫ്ലാഷ് മോബ്, പ്രതിജ്ഞ, ബോധവൽക്കരണ ക്ലാസ്, വിദ്യാർത്ഥികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

എസ്.പി.സി. ഓണം അവധിക്കാല ക്യാമ്പ് സമാപിച്ചു.(ആഗസ്റ്റ് 27,28,29)

കൊടുവള്ളി: കൊടുവള്ളി ഗവ.ഹയർസെക്കൻഡറി സ്കൂൾ എസ്.പി.സി. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ത്രിദിന ഓണം അവധിക്കാല ക്യാമ്പ് സമാപിച്ചു. ക്യാമ്പിൽ ഇൻഡോർ, ഔട്ട്ഡോർ ക്ലാസുകൾ, ഓണാഘോഷം, ഫീൽഡ് വിസിറ്റ്, വിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവ നടന്നു. സൈബർ സുരക്ഷ, വ്യക്തിത്വ വികസനം, ക്രിയാത്മക കൗമാരം തുടങ്ങിയ വിഷയങ്ങളിൽ കെ.സി.എം താഹിർ, ഡോ. കെ. സതീഷ്, പി.ടി മുഹമ്മദ് മുസ്തഫ, അജിൽ ഗോപാൽ, രന്തിമ എന്നിവർ ക്ലാസെടുത്തു. സമാപന സമ്മേളനം എസ്.എം.സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ആർ.വി. അബ്ദുൽ റഷീദ് അധ്യക്ഷനായി. പ്രധാനാധ്യാപകൻ പി.ടി മുഹമ്മദ് മുസ്തഫ, എസ്.പി.സി ഗാർഡിയൻ പ്രസിഡൻ്റ് എൻ.പി ഹനീഫ, സെക്രട്ടറി കെ.ടി സുനി, വൈസ് പ്രസിഡൻ്റ്, സ്റ്റാഫ് സെക്രട്ടറി സുബൈദ വി, കെ മുഹമ്മദ്, ഡ്രിൽ ഇൻസ്ട്രക്ടർമാരായ അജിൽ ഗോപാൽ, രന്തിമ, സി.പി.ഒ സി.ടി. അബൂബക്കർ, എ.സി.പി.ഒ സലീന കെ, വിദ്യാർത്ഥികളായ അനന്യ, റിസ അലി, കനി എന്നിവർ സംസാരിച്ചു.

സ്റ്റുഡൻറ് പോലീസ് കേഡേറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് (13/02/26)   

കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസിലെ എസ്പിസി കേഡറ്റുകളുടെ പാസ്സിങ് ഔട്ട്‌ പരേഡ് എം ജെ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. ഈ വർഷം പരിശീലനം പൂർത്തിയാക്കിയ 220 സ്റ്റുഡൻറ് പോലീസ്  കെഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ഒരുമിച്ചാണ് നടന്നത് ..എം ജെ ഹയർസെക്കൻഡറി സ്കൂൾ ,ജിഎച്ച്എസ്എസ് കൊടുവള്ളി,ജിഎച്ച്എസ്എസ് കരുവൻപൊയിൽ, ജി എച്ച്എസ്എസ് നീലേശ്വരം, പിടിഎം കൊടിയത്തൂർ എന്നീ സ്കൂളുകളിലെ എസ് പി സി കെഡേറ്റുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡാണ് സ്കൂളിൽ നടന്നത്.കോഴിക്കോട് റൂറൽ പോലീസ്  സൂപ്രണ്ട് ടി ഫറാസ് സല്യൂട്ട് സ്വീകരിച്ചു.കോഴിക്കോട് റൂറൽ ജില്ല എസ്പിസി അസി.നോഡൽ ഓഫീസർ പി സുനിൽകുമാർ കേഡറ്റുകൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കൊടുവള്ളി പോലീസ് ഇൻസ്പെക്ടർ സായൂജ്.മുക്കം ഇൻസ്പെക്ടർ എം ആനന്ദ്,  ഉഷാകുമാരി കെ വി ഉഷ, സിദ്ദീഖ് മലബാറി,,ടി പി റാഫി പിപി ഇസ്മായിൽ, മുഹമ്മദ് കുണ്ടുങ്ങര ജി സുധീർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.കുട്ടികൾക്ക് ഒരാഴ്ച അബൂബക്കർ സാറിന്റെ യും സലീന ടീച്ചറുടെയും നേതൃത്വത്തിൽ പരിശീലനം നൽകിയിരുന്നു. സ്കൂളിൽ നിന്നും പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ സർ, സ്റ്റാഫ് സെക്രട്ടറി വി സുബൈദ, ലിറ്റിൽ കൈറ്റ്സ് മെന്റർ പി റീഷ, നമീര ടീച്ചർ ഷംസീറ ടീച്ചർ എന്നീ അധ്യാപകരും എസ് പി സി, സി പി ഓ മാരായ   അബൂബക്കർ സാർ, സെലീന ടീച്ചർ എന്നിവരും പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്യുമെന്റേഷൻ നടത്തി.