ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അക്ഷരവൃക്ഷം/ നമുക്കു വേണ്ടി..

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്കു വേണ്ടി...      

നാം ഇന്ന് ലോകമെമ്പാടും നേരിടുന്ന ഒരു മഹാമാരിയാണ് കോവിഡ്-19.പണത്തിനും പദവിക്കുംവേണ്ടി മറ്റുള്ളവരെ കൊന്നൊടുക്കിയും പ്രകൃതിയെ ഇല്ലാതാക്കിയും ഒരുപാട് വെട്ടിപിടിച്ചു. പക്ഷെ എന്തു നേട്ടം? ചെയ്ത പ്രവൃത്തികൾ ഒാരോന്നിനായി ദൈവം പ്രകൃതിയെകൊണ്ട് നമ്മളെ ച്യോദം ചെയ്തുകൊണ്ടിരിക്കുന്നു.
നാം ഒാരോരുത്തരും മനസ്സിലാക്കേണ്ടതും പ്രവർത്തിക്കേണ്ടതുമായ പല കാര്യങ്ങളുമുണ്ട്. ഒാരോ തിരിച്ചടികളും തെറ്റുതിരുത്താൻ അവസരം തരുകയാണ്. ഒന്ന് ഒാർക്കുക തെറ്റുതിരുത്തി നല്ല ഒരു നാളേക്കായി പ്രവർത്തിക്കാം . അതിനായി നമ്മൾ ഒട്ടേറെ കടമ്പകൾ കടക്കേണ്ടിയിരിക്കുന്നു. പ്രകൃതിയിയോടൊപ്പം പ്രകൃതിയിൽ ഇറങ്ങിച്ചെന്നാൽ മാത്രമേ നമുക്കതിനു സാധിക്കുകയുള്ളു.
നമുടെ ആദ്യ കടമ പരിസ്ഥിതി സംരക്ഷണം. അടുത്തത് ശുചിത്വം. ശുചിയാക്കുന്നതിനോടൊപ്പം നമ്മുടെ ചുറ്റും ശുചിയാക്കണം .എങ്കിൽ മാത്രമേ പല രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷപ്പെടാൻ കഴിയുകയുള്ളൂ . ലോക്ഡൗൺ കാലത്ത് നമ്മൾ നമ്മൾ എറ്റവും കൂടുതൽ കേട്ടുകോണ്ടിരിക്കുന്നതാണ് കൈകൾ സോപ്പുപയോഗിച്ച ഇടക്കിടെ കഴുകണമെന്നും മറ്റും. എങ്കിൽ നമുക്ക് അണു വിമുക്തമാവാം. നമുക്ക് ശുചിത്വം വേണ്ടതിന്റെ ഉത്തമ മാതൃകയാണിത്. ഇനി നമ്മൾ ആർജിക്കേണ്ടത് രോഗ പ്രതിരോധ ശേഷിയാണ്.ഇത്തരം മഹാമാരിയിൽ നിന്നും നമുക്കെല്ലാവർക്കും രക്ഷപ്പെടണമെങ്കിൽ രോഗ പ്രതിരോധ ശേഷി കൂടിയേ തീരു. ഇപ്പോൾ നമുക്ക് ലഭിച്ചത് ഉത്തമമായ സമയമാണ് നാം ഒരോരുത്തരും നമ്മുടെ കുടുബത്തിനോടൊപ്പം നമ്മുടെ വീടുകളിൽ തന്നെ ആണ്. നല്ല ആരോഗ്യപരമായി ഭക്ഷണം ഭക്ഷിച്ചും വ്യായാമങ്ങൾ ചെയ്തുമെല്ലാം നമുക്ക് നമ്മുടെ പ്രതിരോധശേഷി വർധിപ്പിച്ചെടുക്കാം.
നമുക്ക് വേണ്ടി ദൈവം സൃഷ്ടിച്ച ഈ അതിസുന്ദര ലോകത്തെ സംരക്ഷിച്ചുകൊണ്ട് ഒറ്റക്കെട്ടായി നമുക്കും കൂടി വേണ്ടി ,നമ്മുടെ നാളേക്കും വേണ്ടി ജീവിച്ചു മുന്നേറാം...



അനവദ്യ സലീഷ്
9 C ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം