ജി.എച്ച്.എസ് .എസ് കല്ലാർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ വിരെടെ (coronaviridae ) എന്ന കുടുംബത്തിൽ പെടുന്ന വൈറസുകളെ പൊതുവെ വിളിക്കുന്ന പേരാണ് കൊറോണ. 120 നാനോമീറ്റർ ആണ് ഒരു കൊറോണ വൈറസിന്റെ വ്യാസം. ഒരു മീറ്ററിനെ നൂറു കോടി ഭാഗങ്ങൾ ആയി തിരിച്ചാൽ അതിലൊരു ഭാഗമാണ് ഒരു നാനോ മീറ്റർ . കൊറോണ വൈറസ് മൃഗങ്ങളിലും , പക്ഷികളിലും, മനുഷ്യരിലും രോഗങ്ങൾ ഉണ്ടാക്കും. ചുമയും ശ്വാസ തടസ്സവും പനിയുമാണ് മനുഷ്യരിൽ കാണപ്പെടുന്ന പ്രാഥമിക ലക്ഷണങ്ങൾ .

2019 അവസാനം ചൈനയിലെ വുഹാൻ പ്രവിശ്യയിൽ പുതിയ തരാം കൊറോണ വൈറസിനെ ഗവേഷകർ തിരിച്ചറിഞ്ഞു. കടുത്ത പന്യൂമോണിയ ബാധിച്ചു ചികിത്സയിൽ ആയിരുന്ന രോഗിയിൽ ആണ് ആദ്യമായി ഈ വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞത്.കോവിഡ് 19 എന്ന പേരിലാണ് ഈ വൈറസ് അറിയപ്പെട്ടത്. ഇത് വളരെ പെട്ടന്ന് മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു ചൈനയ്ക്കു പുറമെ ഇറ്റലിയിലും അമേരിക്കയിലും ഉൾപ്പടെ ലോകമെങ്ങും ഒരുപാടുപേർ ഈ വൈറസ് ബാധ നിമിത്തം മരണത്തിനു കീഴടങ്ങി.

ഇതുവരെ കോവിഡ് 19 -ന് ഫലപ്രദമായ ഒരു പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനുള്ള ശ്രമത്തിലാണ് ലോകത്തിലുള്ള പല മരുന്ന് പരീക്ഷണ ഗവേഷണ സ്ഥാപനങ്ങളും. രോഗ ലക്ഷണങ്ങൾ കണ്ട ഉടൻ തന്നെ ചികിത്സ തുടങ്ങിയ മിക്ക രോഗികളെയും മരണത്തിൽ നിന്നും രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട് .

ലക്ഷോപലക്ഷം ജനങ്ങൾ ഇപ്പോൾ ഈ രോഗത്തിന് അടിമകൾ ആണ്. ഒരു പക്ഷെ ഇതു വർദ്ധിച്ചേക്കാം . ഈ കൊറോണ ബാധയിൽ നിന്നും ലോകം മുക്തമാകട്ടെയെന്നു നമുക്ക് പ്രാർത്ഥിക്കാം. ലോകമാസകലം ലക്ഷകണക്കിന് ജനങ്ങൾ ഈ വ്യാധിയാൽ മരണപ്പെട്ടു. കോവിഡ് വ്യാപിക്കുന്ന ഈ സാഹചര്യത്തിൽ ലോകരാജ്യങ്ങൾക്കൊപ്പം നമ്മുടെ രാജ്യവും ലോക്കഡൗണിലാണ് . ഈ സാഹചര്യത്തിലും വ്യക്തികൾ എങ്കിലും നിരുത്തരവാദിത്വപരമായി സമൂഹത്തിൽ ഇടപടുന്നത് വലിയ ആശങ്കക്കിടയാക്കുന്നു . നിഷ്കര്ഷയോടെ മാനസിക ഐക്യത്തോടെ നമുക്ക് പോരാടാം വൈറസിനെതിരെ - സുരക്ഷിത അകലം കാത്തു സൂക്ഷിച്ചുകൊണ്ടു.

വൈഷ്ണവി രാജേഷ്
9 F ജി എച്ച് എസ് എസ് കല്ലാർ
നെടുങ്കണ്ടം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം