ജി.എച്ച്.എസ് തങ്കമണി/കുടുതൽ വായിക്കുക.

Schoolwiki സംരംഭത്തിൽ നിന്ന്

അധ്യാപകരും രക്ഷകർത്താക്കളും ജനപ്രതിനിധികളും പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും വിദ്യാഭ്യാസ വിദഗ്ധരും ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി .എസ് .എം. സി. എന്ന പേരിലാണ് ,ഈ സംഘടന അറിയപ്പെടുന്നത്. ഇപ്രകാരം ഉണ്ടാക്കിയ അദ്ധ്യാപക രക്ഷാകർത്ത സംഘടനകൾ സ്കൂളിന്റെ ഭൗതികമായ വികസനത്തിന് അധ്യാപകരോടൊപ്പം തന്നെ നിലനിൽക്കുന്നു. അധ്യാപകരും രക്ഷിതാക്കളും പരസ്പരം വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുന്നു .വിദ്യാലയങ്ങളുടെ പ്രവർത്തിൽ രക്ഷകർത്താക്കളും ജനങ്ങൾക്കും താൽപര്യം വർദ്ധിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിക്കുകയും കുട്ടികളുമായും രക്ഷിതാക്കളുമായുംകൂടുതൽ അടുത്ത ഇടപഴകുന്നതിനും, അതോടൊപ്പം തന്നെ കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നു .രക്ഷിതാക്കൾ ഇടയ്ക്കിടെ സ്‍കൂളുകൾ സന്ദർശിക്കുകയും കുട്ടികളുടെ പ്രവർത്തനങ്ങളും വിദ്യാലയ പ്രവർത്തനങ്ങളും മനസ്സിലാക്കുകയുംമികവിലെയക്ക് ഉയർത്തുവാൻ വേണ്ട അഭിപ്രായങ്ങൾ പറയുകയും ,പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോവുകയും ചെയ്യുന്നു. പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃത്തിക്ക് വേണ്ടി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നാണ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം. സ്കൂളിന്റെ വളർച്ച നിലനിർത്തുന്നതിന് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി നിലന്നിൽക്കുന്നു. അച്ചടക്ക പരിപാലനത്തിന് ഇവർക്ക് ഗണ്യമായ പങ്കുണ്ട്. സ്കൂളും പരിസരവും സ്‍കൂളും സമൂഹവും പരസ്പരം സഹകരിക്കുന്നത് യാഥാർഥ്യമാക്കുകയാണ് ഈ സംഘടനയിൽ പ്രവർത്തിക്കുന്ന ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക പ്രമുഖരും രക്ഷിതാക്കളും അധ്യാപകരും. സ്‍കൂളിൻെറ സർവ്വോൻമുഖവികസനമാണ് എസ് എംസിയുടെ ലക്ഷ്യം.