ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/ മണിക്കുട്ടിയുടെ ലോക് ഡൗൺ
മണിക്കുട്ടിയുടെ ലോക് ഡൗൺ
നേരം ഏഴുമണിയായി .വണ്ടികൾ ചീറിപ്പായുന്നതിൻെറയും ഹോൺ അടിക്കുന്നതിൻെറയും ശബ്‍ദങ്ങൾ കേട്ടാണ് മണിക്കുട്ടി ഉണരുന്നത് . ആ പ്രഭാതവും അവൾക്ക് പതിവുപോലെ തന്നെ ആയിരുന്നു. ഫോണിനു മുൻപിൽ കല്ലുപോലെ പ്രതിഷ്‍ഠിച്ചിരിക്കുന്ന മമ്മി.ഒാഫീസിൽ പോകാൻ തിരക്കിടുന്ന പപ്പ. അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്ന ജോലിക്കാരി.ഇതെല്ലാം മണിക്കുട്ടിയുടെ സ്ഥിരം കാഴ‍്ചകളാണ്. അതിനാൽ അവൾക്കതിൽ പുതുമയൊന്നും തോന്നില്ല. സമയം8മണിയായി. മണിക്കുട്ടിയുടെപപ്പ ജോലിക്കുപോയി.മമ്മി ഫോണിനുമുന്നിൽ തന്നെ ഇരിക്കുന്നു.ജോലിക്കാരി പണിയെല്ലാം തീർത്തിട്ട് പോയി.എറണാക്കുളത്ത് ഒരു ബാങ്ക് ജീവനാക്കാരനായ ശ്യാമിൻെറയുംശരണ്യയുടെയും ഏക മകളാണ് മണിക്കുട്ടി. ശ്യാമിന് ഏറണാക്കുളത്ത് ഒരു ജോലി ആയപ്പോഴാണ് അവർ ഏറണാക്കുളത്ത് ഒരു ഫാറ്റിലേക്ക് താമസം മാറ്റിയത് .എന്നാൽ എറണാകുുളത്ത് വന്നശേഷം മണിക്കുട്ടിയുടെ ജീവിതം ആകെ മാറിപ്പോയി.ഫ്‍ളാറ്റിലെ ജീവിതവും ആർഭാടങ്ങളും അവളുടം മമ്മിയെ ലഹരി പിടിച്ചു.ജോലിയെല്ലാം ചെയ്യാൻ ജോലിക്കാരി ഉളളതിനാൽ ഒരു ജോലിയും ചെയ്യാതെ മുഴുവൻ നേരവും മൊബൈലിൽ തന്നെ നോക്കി ഇരിക്കുകയാണ് മമ്മി.തിരക്കുകളുടെ തോഴനായ പപ്പ രാവിലെ പോയാൽ രാത്രിയാണ് കയറി വരുന്നത്. നാട്ടിൽ കൂട്ടുകാരുമായി കളിച്ചും,ചിരിച്ചും,ഞാവൽ പഴം പറിച്ചു നടക്കുന്ന മണിക്കുട്ടിക്ക് ഫ്‍ളറ്റിലെ ജീവിതം നരകമാണ്.അടുത്ത മുറിയിൽ താമാസിക്കുന്നതാരാണെന്ന് പോലും അവൾക്കറിയില്ല.ഫ്‍ളറ്റിലെ ജീവിതത്തിൽവീർപ്പ് മുട്ടി നിങ്ങവേ പെട്ടെന്നാണ് അതു സംഭവിച്ചത് !.ലോകം എങ്ങും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യവെമ്പാടും ലോക് ഡൗൺ പ്രഖ്യാപ്പിച്ചു.വൈകിട്ട് മണിക്കുട്ടിയുടെ പപ്പ വന്നപ്പോൾ മമ്മി ഒാടി ചെന്നു.ശ്യാം അറിഞ്ഞില്ലേ ലേക്ക് ഡോൺ പ്രഖ്യാപ്പിച്ചു.ഹോ ഞാൻ ഇനി മൊബൈൽ ചാർജ് ചെയ്യുന്നത് എങ്ങനെയാണ് നിങ്ങൾക്ക് പിന്നെ ജോലിതിരക്കുകളിൽ നിന്ന് ചെറിയൊരു ആശ്വാസം ലഭിക്കുമെല്ലോ?ശ്യാം പറഞ്ഞു ഞാൻ അറിഞ്ഞു. പിന്നെ ആഹാരസാധാനങ്ങളൊക്കെ ഉളളതുകൊണ്ട് ടെൻഷൻ വേണ്ട .അവർ പറയുന്നതൊന്നും ആ അഞ്ചുവയസ്സുകാരിക്ക് മനസ്സിലായില്ല.എന്നാലും ഒന്നോർത്തപ്പോൾ അവൾക്ക് സന്തോഷമായി.ഏറണാക്കുളത്തിനു വന്നതിനു ശേഷം അവളുടെമമ്മിപപ്പയോട്സംസാരിച്ചു.അവൾ തൻെറ മുറിയിലേക്കോടി. നാട്ടിൽ നിന്ന് ഏറണാക്കുളത്തേക്ക് വന്നോപ്പോൾ അവളുടെ അച്ഛമ്മ കൊടുത്ത ഗണപതി ഭഗവാൻെറ വിഗ്രഹം എടുത്തു.അവൾ അത് പൊന്നു പോലെ സൂക്ഷിച്ചിരിക്കുകയാണ്.വിഗ്രഹത്തിന് മുൻപിൽ അവൾ കൈകോർത്ത് പ്രാർത്ഥിച്ചു.എൻെറ ഗണപതി ഭഗവാനെ എൻെറ പപ്പയും മമ്മിയും മിണ്ടി.എനിച്ച് ഒത്തിരി സന്തോഷമായി. ഇനി അവർ എന്നോടും മിണ്ടുമായിരിക്കും അല്ലേ ഭഗവാനേ. ഫോൺ ചാർജ്ജ് ചെയാൻ കഴിയാതത്തിനാൽ അവളുടെ മമ്മി ഫോണിനു മുമ്പിൽ നിന്നും എഴുന്നേറ്റു.ജോലിയില്ലാതത്തിനാൽ അവളുടെ പപ്പയും വീട്ടിൽ ഉണ്ട്.ജോലിക്കാരിക്ക് വരാൻ കഴിയാതത്തിനാൽ ശരണ്യ അടുക്കളയിൽ കയറി.ആഹാരപാകം ചെയ്‍തു.കഴിക്കാറായപ്പോൾമണിക്കുട്ടിയെ വിളിച്ചു.മോളെ മണിക്കുട്ടി വാ നമ്മുക്ക് ഭക്ഷണം കഴിക്കാം ശരണ്യ പറഞ്ഞു.മണിക്കുട്ടിക്ക് അത്ഭുതമായി മമ്മി പിന്നെയും തന്നോട് സ്‍നേഹത്തോടെ സംസാരിക്കുന്നു.അവർ ഒരുമിച്ചിരുന്ന് ആഹാരം കഴിച്ചു. പിന്നെ പപ്പയും മമ്മിയും മണിക്കുട്ടിയും ഒരുമിച്ചിരുന്ന് കളിച്ചു.അങ്ങനെമണിക്കുട്ടിയുടെ ജീവിതം പഴയപോലെയായി.ഇപ്പോൾ മണിക്കുട്ടി ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ലോക്ഡൗൺ അവസാനിക്കരുതെയെന്ന്.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ഇടുക്കി ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ