ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/ കൊറോണ നൽകിയ പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ നൽകിയ പാഠം

ലോകത്തെ വിറപ്പിച്ച മഹാമാരി കോവിഡ് -19.ലോകം എങ്ങും ആശങ്കയുടെ വക്കിലാണ്.കോവിഡിൻെറ വ്യാപനശക്തിയാൽ ലക്ഷകണക്കിന് ജീവൻ പൊലിഞ്ഞു. മാർച്ച് മാസം എന്നത് കുട്ടികൾക്കിടയിൽ പരീക്ഷാകാലമാണ് എന്നാൽ വളരെ പെട്ടെന്ന് തന്നെ പരീക്ഷ മാറ്റി വെച്ചു. കടകൾ അടച്ചു.എങ്ങും നിശ്ശബ്‍ദ.കോവിഡ് എന്ന മഹാമാരി ആളിപടർന്നു.എന്നാൽ അർജ്ജുന് അത് സന്തോഷത്തിൻെറ നാളുകളായിരുന്നു.എന്നാൽ അവൻെറ മാതാപിതാകൾ അവനെ ഒരുപാട് ഉപദേശിച്ചു.കോവിഡിൻെറ കാലമാണ് . കൂട്ടം കൂടിയാൽ രോഗം തീവ്രമാകും.എന്നാൽ അർജ്ജുൻ ഇതൊന്നും കേൾക്കാൻ തയാറായില്ല .അവൻ തൻെറ കൂട്ടുകാരെയും കൂട്ടി മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് എന്നും കളിക്കാൻ പോകും.എന്നാൽ പാവം വീട്ടുകാർ ഇതൊന്നും അറിയാതെ തൻെറ കുട്ടി സുരക്ഷിതായാണെന്ന വിശ്വാസത്താൽ തൻെറ ജോലികൾ മുന്നോട്ട് കൊണ്ടുപോയി.എന്നാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം അർജ്ജുൻ വളരെ ക്ഷീണിതനായി പനിയും,ചുമയും എല്ലാം ആരംഭിച്ചു. പനി കടുത്തതിനാൽ അവനെ ആശുപത്രിയിൽ എത്തിച്ചു. വൈകാതെ അവന് കോവിഡ് സ്ഥിതികരിച്ചുദിവസങ്ങളോളം മാതാപിതാക്കളെ കാണാതെ അവൻ ആശുപത്രിയിൽ ചിലവഴിച്ചു.തൻെറ അടുത്തുവരുന്നത് ആരാണെന്ന് പോലും അവന് അറിയില്ലായിരിന്നു. അവൻ ഒരുപാട് വിഷമിച്ചു. സ്വന്തം അമ്മയെ ഒരുനോക്ക് കാണാൻ അവൻ കൊതിച്ചു.തൻെറ അമ്മയുടെ വാക്കുകേട്ട് വീട്ടിനുളളിൽ കഴിയുകയായിരുന്നെങ്കിൽഇപ്പോൾ അവരെ പിരിയേണ്ട വരേണ്ടായിരുന്നു എന്ന് അവൻ മനസ്സുകൊണ്ട് ഒാർത്തു. ദെെവാദിനം എന്ന് പറയാം ദിവസങ്ങൾക്ക് ശേഷം അവനിൽനിന്നും ഈ മാരാകരോഗം എന്നന്നേയ്ക്കുമായി മാറി .അവൻ വളരെ സന്തോഷത്തിലായി .മാതാപിതാകൾ സന്തോഷം കൊണ്ട് അവനെ വാരി പുണർന്നു. ജീവൻ പണയം വെച്ച് കോവിഡ് രംഗത്ത് ജോലിചെയ്യുന്ന ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും വാക്കുകൾ നിഷേധിക്കുന്നവരുടെ ഓരോരുത്തവരുടെയും അനുഭവം ഇതുതന്നെ. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ആയി.അർജ്ജുൻ കോവിഡ് എന്ന വിപത്തിനെ പറ്റി കൂടുത്തൽ ബോധവാനാക്കുകയും തൻെറ കൂട്ടുകാർക്ക് അതിനെകുറിച്ച് പറഞ്ഞുകൊടുക്കുകയും ചെയ്‍തു. അങ്ങനെ അവൻ അവൻെറ തൻെറ കൂട്ടുകാർക്ക് മാത്യകയായി. തൻെറ അശ്രദ്ധയും അറിവില്ലായ്മയും മൂലം തനിക്കുണ്ടായ ഈ മാറാരോഗം ഇനി ആർക്കും ഉണ്ടാകരുതെന്ന് അവൻ ആഗ്രഹിച്ചു.

അഭിനവ് അഭിലാഷ്
5B ഗവ.ഹൈസ്കൂൾ തങ്കമണി,കട്ടപ്പന, ഇടുക്കി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ