ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/സ്വാന്തന സ്പർശം
സ്വാന്തനസ്പർശം
ഒരിടത്തൊരു നല്ല നേഴ്സ് ഉണ്ടായിരുന്നു. മറ്റുള്ളവരെ സഹായിക്കുവാനും നല്ലതു ചെയ്യുവാനും ആ നേഴ്സിനൊരു മടിയുമില്ലായിരുന്നു. കൃത്യനിഷ്ഠപാലിച്ചിരുന്ന ആ നേഴ്സിന് രണ്ട് മക്കളുണ്ടായിരുന്നു. രണ്ടുപേരും പഠനത്തിലും കലാകായിക രംഗങ്ങളിലും ബഹു മിടുക്കികളായിരുന്നു. അവരുടെ അച്ഛൻ ഡോക്ടറായിരുന്നു. ഇരുവരം ഒരേ ഹോസ്പിറ്റലിലാണ് ജോലി ചെയ്തിരിന്നത്. വീട്ടിൽ നിന്നും ദൂരെയാണ് ഹോസ്പിറ്റൽ. കെറോണ വൈറസ് പടരാൻ തുടങ്ങയപ്പോൾ ലോക് ഡൌണും തുടങ്ങി. അതിനാൽ വീട്ടിൽ തിരിച്ചു വരാൻ കഴിയാതെ ആ മാതാപിതാക്കൾ വിഷമിച്ചു. പാചകം അറിയാവുന്നതിനാൽ കുട്ടികൾ തനിയെ ആഹാരമുണ്ടാക്കി കഴിച്ചു. കുട്ടികൾ അച്ഛനേയും അമ്മയേയും കാണാതെ വിഷമിച്ചു. അച്ഛനും അമ്മയ്ക്കും കുട്ടികളെ ഓർത്ത് പേടിയായി. കട്ടികൾ വിശ്വാസം കൈവിട്ടില്ല. ലോക്ക് ഡൌൺ കഴിഞ്ഞ് ആ മാതാപിതാക്കൾ തിരിച്ചെത്തി. എല്ലാവർക്കും സന്തോഷമായി. സ്വന്തം ജീവൻ പണയപ്പെടുത്തി ആ മാതാപിതാക്കൾ രോഗികൾക്കുവേണ്ടി സ്വന്തം മക്കളെ പിരിഞ്ഞിരുന്നു. കുട്ടികൾ വളർന്ന് ഡോക്ടർമാരായി. തങ്ങളുടെ മാതാപിതാക്കളെ ത്യാഗത്തോടെ ഓർത്താണ് കുട്ടികൾ ഇങ്ങനെ ചെയ്തത്. ഗുണപാഠം. സ്വന്തം ജീവനും ജീവിതവും വിട്ടിട്ടാണെങ്കിലും മറ്റുള്ളവരെ സംരക്ഷിക്കുന്ന ആളുകൾക്കു വേണ്ടി നമ്മൾക്ക് പറ്റുന്ന സഹായം ചെയ്തു കൊടുക്കണം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ഇടുക്കി ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ