വിജനമായ തെരുവുകൾ
വിസൂയകാഴ്ചകൾ
ചൈനയിൽ നിന്നൊരു വൈറസ്
നിയന്ത്രിച്ചു മാനവജീവിതത്തെ
എങ്ങനെ ഞാൻ ജനിച്ചെന്നു വൈറസ്
എങ്ങനെ കൊല്ലണമെന്നു ശാസ്‍ത്രവും
ലഭിച്ചില്ലൊരുത്തരമിതു വരെയും
ശ്രമിക്കുന്നു ലോകതിൻനിലനിൽപ്പിന്
സമയകുറവിൽ ധൃതിക്കൂട്ടിയോർ
തമ്മിൽ മിണ്ടാതിരുന്നോർ
സമ്പത്തിൽ ഗർവില്ല ജോലിത്തിരക്കില്ല
സ്വ-ഭവനങ്ങൾ തോറും കഴിഞ്ഞുകൂടിടുന്നു.
എരിഞ്ഞുലോകത്തിൻ സമ്പത്ത് വ്യവസ്ഥ
ഇനിയെന്തെന്നറിയാതെ ലോക നേതാക്കൾ
മനുഷ്യസൃഷ്ടിയെന്നൊരുകൂട്ടാർ
ഈശ്വരകോപമെന്നു മറുപക്ഷം
പൊരുതാം നമുക്കിയുദ്ധമുഖത്ത്
കരുതിയിടാം സഹജീവികളെ
തെരുവുകൾ ശബ്‍ദമുഖരിതമാകട്ടെ
തകരട്ടീ വൈറസിന്നവസാന കൃമിയും