ജി.എച്ച്.എസ്. വടശ്ശേരി/അക്ഷരവൃക്ഷം/മടങ്ങാം പ്രകൃതിയിലേക്...

Schoolwiki സംരംഭത്തിൽ നിന്ന്
മടങ്ങാം പ്രകൃതിയിലേക്...

മനുഷ്യന്റെയും ജീവജാലങ്ങളുടെയും ആവാസ കേന്ദ്രമായ ഭൂമി എത്രയോ മനോഹരിയാണ്.കോടാനുകോടി സസ്യങ്ങളും ജന്തുക്കളും അടങ്ങുന്ന ഭൂമി എത്ര സുന്ദരി.പുഴകളും പൂക്കളും പൂമ്പാറ്റകളും നീല ജലാശയവും മഞ്ഞണിഞ്ഞ മരതക പട്ടുടുത്ത മലനിരകളും മഴയുമെല്ലാമുള്ള സുന്ദര ഭൂമി. പ്രകൃതിയും മനുഷ്യനും മറ്റു ജീവജലകളുമെല്ലാം അടങ്ങുന്ന മഹാ ശൃംഖലയുടെ കണ്ണികൾ അഴിഞ്ഞഴിഞ്ഞു മഹാനാശിയിലേക്ക് നീങ്ങുകയാണ് പ്രകൃതി നശീകരണം.പ്രകൃതിയേ നാശിപ്പിക്കാഞ്ഞാൽ പ്രകൃതി യൊരുക്കുന്ന കൂളിങ് അനുഭവിച്ചറിയാം. കൊടും വേനലിന്റെ അസ്വസ്ഥകളിൽ നിന്ന് രക്ഷ തേടുന്നവരെ ഇരു കയ്യും സ്വീകരിച്ചിരുത്തും പ്രകൃതി. പ്രകൃതി സംരക്ഷണം ഇന്ന് ലോകത്തിന്റെ ഏറ്റവും വലിയ പ്രശ്‌നങ്ങളിൽ ഒന്നാണ്. യഥാർത്ഥത്തിൽ നമ്മുടെ പൂർവികന്മാർ കാണിച്ചു തന്ന വഴിലൂടെ സഞ്ചരിച്ചാൽ ഇതിനു പരിഹാരം കണ്ടെത്താനവും .നമ്മുടെ പൂർവികർക്ക് പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.കാരണം അവരുടെ ജീവിതം തന്നെ പ്രകൃതി സംരക്ഷണമായിരുന്നു.അവരുടെ ആരാധനകളും ആചാരങ്ങളിലും പ്രകൃതി സംരക്ഷണം അടങ്ങിയിരുന്നു.അവരെ പോലെ തന്നെ നമ്മുടെ ന്യൂജെൻ തലമുറയും അവരുടെ ജീവിതത്തിലേക് മടങ്ങണം.,,"പ്രകൃതി യിൽ നിന്നും വേണ്ടത് മാത്രം എടുക്കുക. പ്രകൃതിയെ നശിപ്പിക്കാതിരികുക".

ഫാത്തിമ സെല്ല
3 C ജി എച്ച് എസ് വടശ്ശേരി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം