ജി.എച്ച്.എസ്. രയരോം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്


2020ലാണ് spc യൂണിറ്റ് ആരംഭിച്ചത് .44 കുട്ടികളുമായി തുടങ്ങിയ യൂണിറ്റിനെ നയിച്ചത് സിപിഒ ഷൈജു സാറും എസിപിഒ ജ്യോതി ടീച്ചറായിരുന്നു .കോവിഡ് മഹാമാരി കാലത്ത് എസ് പി സി യൂണിറ്റ് ഓൺലൈനായി ധാരാളം പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയുണ്ടായി.പരിസ്ഥിതിദിനാഘോഷം, വായനാവാരം ,അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ,എസ് പി സി ടെ ജന്മദിനവുമായി ബന്ധപ്പെട്ടു പിറന്നാൾ മരം ,ഹിരോഷിമ നാഗസാക്കി ദിനത്തിൽ യുദ്ധം വരുത്തുന്ന നാശങ്ങൾ എന്ന വിഷയത്തെ കുറിച്ച് പ്രസംഗം ,ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്കർഷക ദിനത്തിൽ മികച്ച കർഷകനും പൂർവ്വ വിദ്യാർത്ഥിയും ആയിരുന്ന തോമസ് പുതിയ കാലത്തിനെ ആദരിച്ചു. നേത്രദാന ബോധവൽക്കരണ ദിനത്തിൽ ഓൺലൈൻ കാലത്തെ നേത്രപരിചരണം എന്ന വിഷയത്തെക്കുറിച്ച് വെബിനാർ , ഗാന്ധിജയന്തി ദിനാഘോഷത്തിൽ കേഡറ്റുകൾ സ്കൂളിൽ എത്തുകയും സ്കൂൾ പരിസരം ശുചീകരിക്കുകയും ചെയ്തു .എസ് പി സി യൂണിറ്റ് അമ്മ കൂട്ടവുമായി സംയുക്താഭിമുഖ്യത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു .കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ കാവലായി ഒരു കൈത്തിരി എന്ന പരിപാടി സംഘടിപ്പിച്ചു . എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് തേർത്തല്ലി പി എച്ച് സി ലെ മാത്യു സർ കൈകാര്യം ചെയ്തു .ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക ദീപം തെളിയിക്കൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും ചെയ്തു. ക്രിസ്മസ് ക്യാമ്പ് സ്കൂളിൽ വെച്ച് നടത്തി.

ReplyForward