ജി.എച്ച്.എസ്. ബാര/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26
സ്കൂൾ പ്രവേശനോത്സവം
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവത്തിൽ സ്കൂളിലേക്ക് ആദ്യമായി കടന്നുവന്ന കുഞ്ഞുമക്കൾക്ക് ആശംസ കാർഡുകൾ നൽകി എസ്.പി.സി. കാഡറ്റുകൾ സ്വീകരിച്ചു.
ലഹരി വിരുദ്ധ ദിനം
ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് എസ്.പി.സി.യുടെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു.ലഹരിക്കെതിരെ എസ് പി സി കേഡറ്റുകൾ മനുഷ്യച്ചങ്ങല തീർക്കുകയ്യും കുട്ടികൾക്ക് സൂംബ ഡാൻസ് പരിശീലനം നൽകുകയും ചെയ്തു.


എസ്.പി.സി ഡെ
മേല്പറമ്പ് സബ് ഇൻസ്‌പെക്ടർ സബീഷ് സർ spc flag ഉയർത്തി എസ്.പി.സി ഡെയുടെ വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു, സ്കൂൾ ഹെഡ് മിസ്സ്ട്രസ്സ് മീനാകുമാരി ടീച്ചറുടെ അധ്യക്ഷതയിൽ DI അനീഷ് എം, cpo സതീശൻ ടി, acpo സ്മിത വി തുടങ്ങിയവർ പങ്കെടുത്തു. Spc day യുടെയും, ലോഹ സൗഹൃദ ദിനത്തിന്റെ ഭാഗമായി എല്ലാ spc cadets ഉം 88 മരത്തൈകൾ കൊണ്ടുവരുകയും പരസ്പരം കൈമാറുകയും ചെയ്തു,എല്ലാ cadets ഉം അവരുടെ വീടുകളിൽ മരതൈകൾ നടുകയും ഓരോ മാസവും മരത്തയുടെ കൂടെയുള്ള ഒരു ഫോട്ടോ എടുത്ത് ഗ്രൂപ്പിൽ ഇടാനും തീരുമാനിച്ചു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംകെ വിജയൻ ട്രീ ഫ്രണ്ട് പരിപാടി ഉൽഘാടനം ചെയ്തു, ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് മീനാകുമാരി ടീച്ചർ, ഹരിത മിഷൻ കാസർഗോഡ് റിസോഴ്സ് പേഴ്സൺ ബാലചന്ദ്രൻ മാസ്റ്റർ, ദേശീയ അധ്യാപക അവാർഡ് ജേതാവ് മഹേഷ് സാരംഗ്, പിടിഎ എക്സിക്യൂട്ടീവ് മെമ്പർ ഗോപാലകൃഷ്ണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അനീഷ് എം, cpo സതീശൻ മാസ്റ്റർ, acpo സ്മിത ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു, സീനിയർ spc cadet ആവണി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.