ജി.എച്ച്.എസ്. ബാര/അക്ഷരവൃക്ഷം/ ഒളിച്ചോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
ഒളിച്ചോട്ടം


പരീക്ഷാഭൂതത്തിന്റെ
കൈപ്പിടിയിൽ നിന്ന്
രക്ഷപ്പെട്ട് ആഹ്ലാദിച്ചപ്പോൾ
ഭാവികാലമാണ്
'ഭൂത'കാലമെന്നു തിരിച്ചറിഞ്ഞു.
മതിലുചാടുന്ന ചവറുകൾ
ജന്മസ്ഥലത്ത് സമാധിയായി.
പാതി മുഖംമൂടിയണിഞ്ഞപ്പോൾ
തെറി തുപ്പുന്ന വായകൾക്ക്
പൂട്ട് വീണു.
മറിച്ചിട്ട കുപ്പായം പോലെയായ വീട്ടിൽ,
ഇഴയാൻ തുടങ്ങിയ ദിനങ്ങളെ
മൂകത റാഞ്ചി...
തൊടിവരമ്പത്തുനിന്ന്
അനാഥപ്പൂച്ച
കാലുകൊണ്ടുള്ള സർക്കസു നിർത്തി
കൊഞ്ഞനം കുത്തിയപ്പോഴും
അലമ്പൻ പട്ടികൾ
സഞ്ചാരവിസ്തൃതി കൂട്ടിയപ്പോഴും
'തലക്കനം' കുനിച്ചു നിർത്തി.
ഫ്രീക്കന്റെ മുടി പോലെ
പറമ്പ് നിറഞ്ഞിരുന്ന കാട്
തീൻമേശയിലെ സ്ഥിരം
അതിഥികളായപ്പോൾ
യുഗാന്തരങ്ങളിലേക്കുള്ള
ഒളിച്ചോട്ടം
തട്ടാതെ മുട്ടാതെയായി..
ലോകം
പാളം മാറിയോടുന്ന തീവണ്ടി പോലെ
പാഞ്ഞുകൊണ്ടേയിരിക്കുന്നു..

ആര്യനന്ദ.കെ
10 C ജി.എച്ച്.എസ്. ബാര
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത