• സയൻസ്ക്ലബ്ബ് - സയൻസ്ക്ലബ്ബിന്റെ പ്രവർത്തനംനല്ല രീതിയിൽ നടക്കുന്നു.ബാലശാസ്ത്രകോൺഗ്രസ്സിൽ കുട്ടികളെപങ്കെടുപ്പിച്ചു.ദിനാചരണപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
  • ഇക്കോക്ലബ്ബ്- എല്ലാ വെളളിയാഴ്ചയും ഡ്രൈഡേആചരിക്കുന്നു.ജൂൺ5-ലെപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു.ഉപന്യാസരചന,ക്വിസ്സ് മത്സരം, ബോധവല്ക്കരണ ക്ലാസ്സ് എന്നിവ നടത്തി.മുത്തൂറ്റ് ഫിൻ കോർപ്പ് സ്കൂൾ മുറ്റത്ത് അത്തിത്തൈ നട്ടു.
  • ഊർജ്ജ സംരക്ഷണ ക്ലബ്ബ്-ഊർജ്ജസംരക്ഷണവുമായി ബന്ധപ്പെട്ട പ്രോജക്ട് അവതരിപ്പിച്ചു.
  • ഹെൽത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ് - എൻ.ആർ.എച്ച്.എമ്മിന്റെ നേതൃത്വത്തിൽ കേശവപുരംആശുപത്രിയിൽ നിന്നും മെഡിക്കൽഓഫീസർ സ്കൂളിൽ വന്ന് ക്ലാസ് എടുത്തു. 8,9,10 ക്ലാസ്സുകളിലെ പെൺകുട്ടികളുടെ അമ്മമാർക്ക് റുബെല്ലാ വാക്സിനേഷനുമായി ബന്ധപ്പെട്ട് മുളക്കലത്തുകാവ് പി.എച്ച്.സിയിലെ ഡോക്ടർ സുധീർ ക്ലാസെടുത്തു.എഫ്.റ്റി.എം ഇല്ലാതിരുന്നതു കാരണം ശുചീകരണപ്രവർത്തനങ്ങൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തി ണ് നടന്നിരുന്നത്.
  • ഇംഗ്ലീഷ്ക്ലബ്ബ്-
  • ഹിന്ദിക്ലബ്ബ്- ഹിന്ദി ക്ലബ്ബിന്റെ ഭാഗമായി ഉപന്യാസരചന.വായന മത്സരം,കവിതാരചന,കഥാരചന ഇവയിലെല്ലാം പങ്കെടുപ്പിച്ചു.
  • ഗണിത ക്ലബ്ബ്- ഗണിതക്ലബ്ബിന്റെ ഭാഗമായി ക്വിസ് പ്രോഗ്രാമുകൾ സംഘടിപ്പിക്കാറുണ്ട്. ഗണിതശാസ്ത്ര മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുളള പരിശീലനം ക്ലബ്ബിന്റെ ഭാഗമായാണ് നടത്തുന്നത്.
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്- ആഗസ്റ്റ് 6 ഹിരോഷിമാദിനം,ആഗസ്റ്റ് 9 നാഗസാക്കി ദിനം എന്നിവയോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരം,ക്വിസ് മത്സരം എന്നിവ നടത്തി. യുദ്ധത്തിന്റെ ദൂഷ്യഫലങ്ങൾ ബോധ്യപ്പെടുത്തുന്നതിനുളള പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും റാലി നടത്തുകയും ചെയ്തു.
  • ഐ.റ്റി ക്ലബ്ബ്- ആഴ്ചതോറും ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾക്ക് വിജ്ഞാനപ്രദമായ സി.ഡികൾ പ്രദർശിപ്പിക്കാറുണ്ട്. ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് മുതലായവയ്ക്ക് പരിശീലനം നടത്താറുണ്ട്.
  • ഗാന്ധിദർശൻ|ഗാന്ധിദർശൻ-
  • ഫോറസ്ടീക്ലബ്ബ്ഃ- വൈൽഡ് ലൈഫ് ഫോട്ടോ എക്സിബിഷൻ,,വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു. സംരക്ഷണം ഫോറസ്ട്രി ക്ലബ്ബ് ഏറ്റെടുത്തു നടത്തുന്നു.