ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/ കൊറോണപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണപ്രതിരോധം

നാം ഏവരും ഇപ്പോൾ കൊറോണ എന്ന മാരകമായ വൈറസിന്റെ പിടിയിലാണല്ലോ. മുമ്പെങ്ങും കണ്ടിട്ടില്ലാത്തത്ര ശക്തിയാണ് ഈ വൈറസിന്. ചൈനയിലെ വുഹാനിൽ രൂപപ്പെട്ട ഈ വൈറസ് നമ്മുടെ ഇന്ത്യയടക്കം ലോകരാഷ്ട്രങ്ങളെ മുഴുവൻ കൊന്നൊടുക്കിക്കൊണ്ടിരിക്കുകയാണ്. അമേരിക്ക, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളെല്ലാം നാമാവശേഷമായിരിക്കുന്നു. രോഗികളുടെ എണ്ണം വര്ധിക്കുന്നു. വാക്സിൻ കണ്ടുപിടിക്കാത്തതാണ് ഇത് പകരുന്നതിന്റെ പ്രധാന കാരണം. സമ്പർക്കത്തിലൂടെയും അതിവേഗം പകരുന്ന വൈറസാണിത്. നാം കഴിവതും ഈ രോഗത്തെ പ്രതിരോധിക്കാൻ ശ്രമിക്കണം . പ്രതിരോധത്തിലൂടെ മാത്രമേ നമുക്കിതിന്റ സമൂഹവ്യാപനം തടയാനാകൂ. അതുകൊണ്ട് തന്നെ നാം നമ്മുടെ ഗോവെർന്മെന്റിന്റെ നിർദ്ദേശങ്ങൾ അനുസരിക്കുക. സാമൂഹിക അകലം പാലിക്കുക. ഹാൻഡ് വാഷും സോയ്പ്പും ഉപയോഗിച്ച് കൈ കഴുകുകയാണെങ്കിൽ കൈയിൽ നിന്ന് എളുപ്പം നമ്മുടെ ശരീരത്തിലേക്ക് പകരാനുള്ള രോഗസാധ്യത കുറക്കുന്നു. ചുമക്കുമ്പോഴും, തുമ്മുമ്പോഴും തൂവാല ഉപയോഗിച്ചു മൂക്കും വായും പോത്തുകയാണെങ്കിൽ സമ്പർക്കത്തിലൂടെ രോഗം പകരുന്നതും തടയും. അതുപോലെ തന്നെ നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് രോഗികളുമായുള്ള അധിക സമ്പർക്കം. ഇത് അതിവേഗം വൈറസ് ബാധ പകരുന്നതിന് വഴിയൊരുക്കാംമ്. നാം പാലിക്കുന്ന ശുചിത്വത്തിന്റെ അടിസ്ഥാനത്തിലാണ് നമുക്ക് രോഗം കുറയുന്നത്. ഒന്ന് ശ്രദ്ധിക്കുകയാണെങ്കിൽ ഒരു പരിധി വരെ നമുക്കീ വൈറസിനെ തടയാൻ സാധിക്കും. നമ്മുടെ രാജ്യത്തെ രോഗവിമുക്തമാക്കുന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അതുകൊണ്ട് തന്നെ നാം ഓരോരുത്തരും ഇതിനു വേണ്ടി മുൻകൈയെടുക്കുക. നമ്മുടെ രാജ്യത്തെ, ലോകത്തെ പഴയ സ്ഥിതിയിലേക്ക് കൊണ്ടുവരുന്നതിനായി നമുക്ക് ഏവർക്കും പ്രയത്നിക്കാം.

വിഘ്നേഷ് എസ് ജയൻ
10ബി ഗവണ്മെന്റ് എച്ച് എസ് പോങ്ങനാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം