ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/കൊറോണ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ മഹാമാരി

ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ ലോകമെല്ലാം വ്യാപിച്ചിരിക്കുന്നു .ലോകത്തെയാകെ കിഴടക്കിയ കോവിഡ് -19 എന്ന രോഗം കുറേപേരുടെ ജീവനെടുത്തു .ഇതിന് ഇതുവരെ പ്രീതിരോധ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഒരോ ദിവസവും മരണ സംഖ്യയും രോഗികളുടെ എണ്ണവും ഉയർന്നുവരുന്നു .മനുഷ്യശരീരത്തിൽ പ്രേവേശിക്കുന്ന പലതരത്തിലുള്ള കോവിഡ് വൈറസുകളെകണ്ടെത്തി. ഇവയ്‌ക്കൊന്നും മരുന്നുകൾ  കണ്ടുപിടിച്ചിട്ടില്ല ഇതിന്റെ ഫലമായി രോഗികൾ ക്രേമാതിതമായി .അതിനാൽ കോവിഡ് -19നെ ലോകമാരിയായി പ്രഖ്യാപിച്ചു.  ജനങ്ങളാകെ കോവിഡ് -19മൂലം ദുരിതത്തിലായി.പട്ടിണിയിലായി ആഹാരമില്ലാതെയും മരുന്നില്ലാതെയും ആളുകൾ ബുദ്ധിമുട്ടുന്നു.ട്രെയിനും വിമാനസർവീസുകളും അടക്കമുള്ളഎല്ലായാത്സൗകര്യങ്ങളും നിർത്തി.ഇതുമൂലം കനത്ത സാമ്പത്തിക നഷ്ട്ടമുണ്ടാവുകയും പല ആളുകളും നാട്ടിലെത്താൻ കഴിയാതെ ദുരിതമനുഭവിചെയ്യുന്നു. ഓടികളിക്കേണ്ട വേനലവധിക്ക് കുട്ടികൾ വീട്ടിലിരുപ്പായി .അവരുടെ പഠനവും പ്രതിസന്ധിയിലായി .കൂലിപ്പണിക്കാരായ ആളുകൾ നിത്യവൃത്തിക്കു വകയില്ലാതെ ദുരിത-ത്തിലായി ഇങ്ങനെ ലോകത്തെയാകെ ഭീതിയിലാഴ്ത്തി കോവിഡ് -19 പടർന്ന് പിടിക്കുന്നു അമേരിക്ക,ഫ്രാൻസ്, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ അവസ്ഥ ജനങ്ങളെ ഭീതിയിലാഴ്തതുന്നതാണ്. നമ്മുടെ രാജ്യത്തും കൊറോണ ആശങ്ക ഉയർത്തുകയാണ്.  ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും രോഗം വ്യാപിച്ചു തുടങ്ങിയിരിക്കുന്നു .ഇത്‌ ഭയാനകമാണ് ആൾക്കൂട്ടമില്ല,കമ്പോളങ്ങളില്ല ,പരീക്ഷകളില്ല ആകെയൊരു സ്മശാനമൂകത.

     

കൊറോണയെന്ന ഈ മഹാമാരിയെ നമുക്ക് ഒന്നു ചേർന്ന് പ്രീതിരോധിക്കാം. ഇടയ്ക്കിടെ സോപ്പിട്ട് കൈകൾ കഴുകിയും മാസ്‌ക്കുകൾ ധരിച്ചും സാമൂഹിക അകലംപാലിച്ചും നമ്മുക്കി  കൊലയാളി കൊറോണയെ തുരത്താം .അതിനായിനമുക്ക് ഒത്തുചേരാം നമുക്ക് വേണ്ടിയും നമ്മുടെ സമൂഹത്തിനു വേണ്ടിയും വീടിനുള്ളിൽ കഴിയാം .വീട്ടിലിരുന്നു സുരക്ഷിതരാകാം .നമുക്കൊന്നിച്ചു പ്രതിരോധിക്കാം.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിബന്ധനകളെ അക്ഷരം പ്രതിഅനുസരിച്ചു ഈ മഹാമാരിയെ തോല്പിക്കാം .കോവിടില്ലാത്ത നല്ലനാളേക്കു വേണ്ടി കാത്തിരിക്കാം.

ശിവകൃഷ്ണ
5എ ഗവണ്മെന്റ് എച്ച് എസ് പോങ്ങനാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം