ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/കൊറോണ തന്ന ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ തന്ന ലോക്ക് ഡൗൺ

കൊറോണ വൈറസ് എന്ന് കേൾക്കുമ്പോഴേ ലോകത്തുള്ള ഓരോ മനുഷ്യരും ഉറക്കത്തിൽ പോലും ഞെട്ടി ഉണരുകയാണ്.നഗ്നനേത്രങ്ങൾ കൊണ്ട് പോലും കാണാൻ കഴിയാത്ത ഒരു ജീവിയാണ് നമ്മെ ഇത്ര മാത്രം ഭീതിയിലാക്കിയത്.ഭൂമിയെ ഈ ചെറിയ ജീവി പിടിച്ചുകുലുക്കിയത് എങ്ങനെയെന്ന് നമ്മുക്കറിയാവുന്നതാണ്.

    2020 പുതുവർഷം തുടങ്ങിയതു മുതൽ നാം കൊറോണയെ കുറിച്ച് കേട്ടു തുടങ്ങി.പക്ഷേ ചൈനയിലായിരുന്ന തിനാൽ നാം വേണ്ടത്ര ഗൗനിച്ചില്ല. ചൈനയിലെ വുഹാൻമാർക്കറ്റിൽ നിന്നാണ് ഈ വൈറസിൻ്റ ഉത്ഭവം.ഏത് ജീവിയേയും കഴിക്കുന്ന അവർക്കിടയിൽ ഇത് അതിവേഗം പടർന്നു.ജനുവരി 24-ാം തീയതി ചൈനയിൽ ലോക്ക് ഡൗൺപ്രഖ്യാപിച്ചു. വളരെ വേഗത്തിൽ തന്നെ മറ്റു രാജ്യങ്ങളായ ജപ്പാനിലും ഇറാനിലും അമേരിക്കയിലും ഈ വൈറസ് പടർന്ന് പിടിച്ചു.അങ്ങനെ ദിനം പ്രതിരോഗം പിടിപെടുന്നവരുടെ എണ്ണം 10 ലേയ്ക്കും 100 ലേയ്ക്കും 1000 ലേയ്ക്കും പതിനായിരത്തിലേയ്ക്കും കടന്നു.മരണസംഖ്യയും കുതിച്ചുയർന്നു'. പനിയും ചുമയും കടുത്ത ശ്വാസം മുട്ടും പ്രധാന രോഗലക്ഷണങ്ങളായി. മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് ഹസ്തദാനത്തിൽ കൂടി പോലും പകരുന്ന ഈ വൈറസ് അതിവേഗം ശക്തി പ്രാപിച്ചു.
     നിർഭാഗ്യവശാൽ ഇന്ത്യയിൽ ആദ്യ രോഗം സ്ഥിതീകരിച്ചത് നമ്മുടെ സ്വന്തം കേരളത്തിലായിരുന്നു. ഫെബ്രുവരി അവസാനവാരത്തോടെ ഇറ്റലിയിൽwawr നിന്നെത്തിയ ദമ്പതികൾ കോവിഡ് ബാധിതരായിരുന്നു. അവരിൽ നിന്ന് സമ്പർക്കത്തിലൂടെ പകരി ലേയ്ക്കും പകർന്നു.പിന്നെ വിദേശത്തു നിന്നെത്തിയ പലരും കോവിഡ് ബാധിതരായിരുന്നു.മാർച്ച് 10-ാം തീയതി യോടെ കേരള സർക്കാർ കോവിഡിനെ ഗൗരവമായി കണ്ടു തുടങ്ങി. സ്കൂളുകൾ അടച്ചു, ചെറിയ കുട്ടികളുടെ പരീക്ഷകൾ ഉൾപ്പെടെ മാറ്റി, കടകൾ അടച്ചു, ഓഫീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. എന്നാൽ അതൊന്നും തന്നെ ഫലപ്രാപ്തിയിൽ എത്താത്തതിനാൽ മാർച്ച് 22 ന് ജനത കർഫ്യൂ നടത്തി. ജനം ഒന്നടങ്കം പങ്കെടുത്തു. ഇന്ത്യ നിശ്ചലമായി. അന്നേ ദിവസം ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാനും നാം മറന്നില്ല.
     ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും അതിവേഗം കോവിഡ് പടർന്നു പിടിച്ചതിനാൽ മാർച്ച് 25 മുതൽ രാജ്യം ലോക്ക് ഡൗണിലേക്ക് കടന്നു.പൊതുഗതാഗതങ്ങൾ ഉൾപ്പെടെ സ്തംഭിച്ചു. പോലീസിനെ പേടിച്ചോ കൊറോണ മൂലമുള്ള മരണഭയമോ ജനങ്ങൾ സാമൂഹിക അകലം പാലിച്ചു. മറ്റ് വികസിത രാജ്യങ്ങൾ പോലും മരണസംഖ്യ നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോഴും ഇന്ത്യയും പ്രത്യേകിച്ചു കേരളവും കോവിഡ് ബാധിത നിരക്കിൽ കുറവ് വരുത്തി.ആദ്യ ഘട്ടത്തിലെ 21 ദിവസ ലോക്ക് ഡൗൺ വീണ്ടും 19 ദിവസത്തേക്കു കൂടി നീട്ടി മേയ് 3 വരെ ആക്കി. പൂർണ്ണ ആശ്വാസത്തിന് സമയമായിട്ടില്ല. കാരണം ഈ വൈറസ് വീണ്ടും വീണ്ടും തലപൊക്കും എന്നതു തന്നെ. മാസ്ക് ധരിച്ച് പുറത്തിറങ്ങിയും, സാമൂഹിക അകലം പാലിച്ചും, ഹാൻഡ് സാനിറ്റൈസ ർ ഉപയോഗിച്ച് കൈകൾ കഴുകിയും നാം ഈ വൈറസിനെ അകറ്റി നിർത്തിയേ മതിയാകൂ.
      കൊറോണ വൈറൽ ഡിസീസ് എന്ന കോവിഡ് 19 നമ്മുടെ സാമൂഹിക സാമ്പത്തിക വ്യാപാര മേഖലകളാക്കെ തച്ചുടച്ചു.എല്ലാത്തിൽ നിന്നും നാം കരകയറും എന്ന ഉറച്ച വിശ്വാസത്തോടെ....
നവമി വി എൽ
8 ബി ഗവണ്മെന്റ് എച്ച് എസ് പോങ്ങനാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം