ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/അപ്പൂം അമ്മൂം

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പൂം അമ്മൂം

ഒരിടത്ത് അപ്പു അമ്മു എന്നു പേരുള്ള രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. അവർ സഹോദരങ്ങൾ ആയിരുന്നു. അമ്മു കുറച്ച് വികൃതിക്കാരിയും അനുസരണശീലം കുറവും ഉള്ള കുട്ടിയാണ്. അപ്പു പക്ഷേ അങ്ങനെ ഒന്നും അല്ലാ ട്ടോ നല്ല കുട്ടിയാണ്. അവർ ഒന്നിച്ചു കളിക്കും അതിനിടക്ക് തല്ല് കൂടും ഒന്നിച്ചു ഭക്ഷണം കഴിക്കും ഒക്കെയുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം രണ്ടു പേരും ഭക്ഷണം കഴിക്കുന്നതിനിടയിൽ ഒരു പൂച്ച അടുത്ത് വന്നിരുന്നു. അപ്പോൾ അമ്മു എന്തു ചെയ്തെന്നോ അവളുടെ ഭക്ഷണം പൂച്ചക്ക് എറിഞ്ഞു കൊടുക്കാണ്. അവളുടെ പാത്രത്തിനു ചുറ്റും ഭക്ഷണം പോയിട്ടും ഉണ്ട്. ഇതു കണ്ട അപ്പു പറഞ്ഞു. അമ്മു നീ എന്താ ഈ ചെയ്യുന്നത്.. ഇങ്ങനെ ഭക്ഷണം കളയാൻ പാടുണ്ടോ..! നമ്മുടെ അച്ഛൻ എത്ര കഷ്ടപ്പെട്ടായിരിക്കും ജോലി ചെയ്തു സാധനങ്ങൾ കൊണ്ടുവരുന്നത്. അത് നമ്മൾ മനസ്സിലാക്കണ്ടേ. എത്രയോ ആളുകൾ ഭക്ഷണ സാധനങ്ങൾ പോലും വാങ്ങാൻ കഴിയാത്ത വരുണ്ടാകും. ഇന്നു നമ്മൾ ഭക്ഷണം പാഴാക്കിയാൽ നാളെ തീർച്ചയായും അതിന് ദുഃഖിക്കേണ്ടി വരും. അതു കൊണ്ടു ഇനിയെങ്കിലും നീ ഭക്ഷണം ഒന്നും പാഴാക്കി കളയരുത് കേട്ടൊ അമ്മു. ഇതു കേട്ട അമ്മു പാത്ര ത്തിലുള്ള ഭക്ഷണമെല്ലാം വൃത്തിയായി കഴിച്ചു. ഇതിൽ നിന്നും നമുക്ക് എന്തു മനസ്സിലാക്കാം കൂട്ടുകാരെ? ഒരിക്കലും ഭക്ഷണ സാധനങ്ങൾ പാഴാക്കാരുത്. നമുക്ക് എല്ലാവർക്കും അറിയുന്ന കാര്യമാണ് കൊറോണ കാരണം ലോക്ക് ഡൗണായി ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കുറച്ച് ആളുകളെങ്കിലും ഭക്ഷണം ഇല്ലാതെയും, സാധനങ്ങൾ വാങ്ങാൻ കഴിയാതെയും ഒക്കെ ബുദ്ധിമുട്ട് അനുഭവിക്കുന്ന വരുണ്ടാകും. അതു കൊണ്ട് നമ്മളാരും ഇനി ഭക്ഷണം എന്നല്ല ഒന്നും പാഴാക്കി കളയരുത്.

Adwaith D P
3 B ജി.എച്ച്.എസ്. പൊന്മുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ