ജി.എച്ച്.എസ്. പെരിങ്കരി/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണക്കാലത്ത്

ആധി പരത്തി ജീവാണുവിന്മേലത്രേ
അതിജീവനത്തിന്റെ പാഠങ്ങൾ കൊത്തിവച്ചത് !
വാർത്താ ചാനൽ തൊട്ടു നോക്കാത്ത വീട്ടിലെ
റിമോട്ടിൽ ഇടതടവില്ലാതെ
വാർത്തകൾ മാറ്റി മാറ്റി കാണുന്നു
എടോ, ഇങ്ങനെ പുറത്തിറങ്ങാതെ ഉള്ളി -
ലിരിക്കുന്നതെല്ലാം
തെല്ലൊന്ന് മനം മടുപ്പിക്കുന്നവയാകാം
ചിലർക്ക് ...
സ്വന്തമായി തല -
ചായ്ക്കാനൊരിടം
ഇല്ലാത്തവർക്കോ അതുമില്ലെന്നായ്കിലോ !
" മനുഷ്യനായിരിക്കെ മനുഷ്യത്വം
ഉണ്ടാക്കുകയെന്ന
തിരിച്ചറിവിലേക്ക് , ഭൂലോകത്തെ കൊണ്ടു
ചെന്നെത്തിക്കുന്നു...
ഒരു സൂക്ഷ്മാണുവാൽ
ഈ ലോകം നിശ്ചലമാകുന്നു,
നിശബ്ദമാകുന്നു,
സ്തംഭിക്കുന്നു.
ഹേ ..! മനുഷ്യമൃഗങ്ങളേ,
ഇത് തിരിച്ചറിവിന്റെകാലം
ഓർമ്മകൾ അയവിറക്കി -
കൊണ്ട് പാതി മരിച്ച
മനവുമായി
ഇരുട്ടുമുറിയിലെ ഒറ്റയ്ക്കുള്ള താമസം
മനം മടുപ്പിക്കുന്നു.
ദിനരാത്രങ്ങൾ പിന്നിടുമ്പോൾ
കാലത്തിന്റെആർദ്രമാം നിദ്രയിൽ
ഉണരാതെ മയങ്ങി -
വരെത്രയെന്നോ..?
ലക്ഷങ്ങൾ കടക്കുന്നു!
എന്നാലും എവിടെയൊക്കെയോ
പ്രതീക്ഷയുടെ പുതുപുലരിക്കായി
ലോകം കാതോർക്കുന്നു.
പിടക്കുന്ന ഈറനണിഞ്ഞ
മിഴികളിൽ പുഞ്ചിരി പടർത്തുന്ന ഒരു
പുതുവസന്തത്തിനായ്.....
 

അനുജ.കെ.വി
10 എ ജി.എച്ച്.എസ്. പെരിങ്കരി
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത