ജി.എച്ച്.എസ്. പെരകമണ്ണ/ഫിലിം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കൂട്ടായ്മയിൽ തീർത്ത 'miracle ' ഇംഗ്ലീഷ് ഫിലിം fest @ GHS പെരകമണ്ണ, ഒതായി On ഒക്ടോബർ 19... 2019

ഒതായി ഗവണ്മെന്റ് ഹൈസ്കൂളിലെ കുട്ടികൾ ഒക്ടോബർ 19 ശനിയാഴ്ച അവധി ദിനത്തിന്റെ ആലസ്യമില്ലാതെ അറിഞ്ഞും ആസ്വദിച്ചും അവിസ്മരണീയമാക്കി. ലോക പ്രശസ്ത ഇംഗ്ലീഷ് സിനിമകളായ പാട്രിക്ക്‌ റീഡ് ജോൺസന്റെ 'Baby's Day Out', മാത്യു മാർകസിന്റെ " Matilda " എന്നീ സിനിമകളാണ് പ്രദർശിപ്പിച്ചത്. ഇതിന്റെ മുന്നോടിയായി 150 ഓളം വർണ്ണ മനോഹരമായ പോസ്റ്ററുകൾ ക്യാമ്പസ്സിൽ പ്രദർശിപ്പിച്ചു. മികച്ച അഞ്ച് പേർക്ക് സമ്മാനം നൽകി. "Miracle " എന്ന പേര് ഫെസ്റ്റ്നു നൽകിയ വിദ്യാർത്ഥിക്കും സമ്മാനം നൽകി. 10 പേരടങ്ങുന്ന കുട്ടിക്കൂട്ടം മുഴുവൻ ക്ലാസുകൾ കയറിയും അധ്യാപകരെയും നേരിട്ട് ലളിതമായ ഇംഗ്ലീഷിൽ ക്ഷണിച്ചു. റിവ്യൂ എഴുതിയും ഓപ്പൺ ഫോറത്തിൽ കസർത്തിയും അവരങ്ങു ഉഷാറാക്കി.

ഫെസ്റ്റ് എടവണ്ണ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ A. അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ്‌ സാലിഹ്. P അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക സീനത്ത് എ സമ്മാനം നൽകി. SMC ചെയർമാൻ തയ്യിൽ മജീദ് മാസ്റ്റർ, രക്ഷാകർതൃ സമിതി വൈസ് പ്രസിഡന്റ്‌ അഭിലാഷ് പാണമ്പറ്റ, MTA പ്രസിഡന്റ്‌ സുബൈദ സാലിഹ്, അരീക്കോട് BRC ട്രെയിനർ രഞ്ജിത്ത് മാസ്റ്റർ, അധ്യാപകരായ സി.ടി ദാവൂദ് , ജോയ് ടി.എ, ശഹീദ് എ, ജലജ.എം, ഖൈറുന്നിസ ടി.കെ തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർഥി പ്രതിനിധികളായ മിൻഹ സ്വാഗതവും ശ്രേയ നന്ദിയും പറഞ്ഞു. അവധി മധുരിതമായ ആവേശത്തിൽ ആണ്‌ ഒതായിയിലെ വിദ്യാർഥിക്കൂ ട്ടം.