ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ ഹെൽത്ത് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ജിഎച്ച്എസ് പുല്ലൂർ ഇരിയ ഹെൽത്ത് ക്ലബ്ബിൻറെ ഉദ്ഘാടനം 2021 ജൂൺ 21ന് അന്താരാഷ്ട്ര യോഗ ദിനത്തിൽ നടന്നു. ഉദ്ഘാടനം നിർവ്വഹിച്ചത് പ്രധാനാധ്യാപിക ശ്രീമതി ഷോളി എം സെബാസ്റ്റ്യനാണ്. കോവിഡിനെ പ്രത്യേക സാഹചര്യത്തിൽ വിദ്യാർത്ഥികൾ വീട്ടിലിരുന്നുകൊണ്ട് യോഗ പരിശീലനം നടത്തി. ഹെൽത്ത് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കോവിഡും കുട്ട്യോളും എന്ന പേരിൽ ആയുർവേദ ചികിത്സാ വകുപ്പിൻറെ മാനസികാരോഗ്യ പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള കൗൺസിലിംഗ് ക്ലാസ്സ് നടന്നു. 7/8/21,8/8/21 എന്നീ തീയതികളിലായി കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള ക്ലാസ്സ് കൈകാര്യം ചെയ്തത് പടന്നക്കാട് ഗവ: ആയുർവേദ ആശുപത്രിയിലെ ഡോക്ടർ എം റഹ്മത്തുള്ള അവർകളാണ്. കൂടാതെ ഹോമിയോ ചികിത്സ വകുപ്പിൻറെ നേതൃത്വത്തിൽ അധ്യാപകർക്കും കുട്ടികൾക്കുമുള്ള അതിജീവനം എന്ന മാനസിക ആരോഗ്യ പദ്ധതി നടപ്പിലാക്കി. നേതൃത്വത്തിൽ കുട്ടികൾ സ്കൂളിൽ വരുമ്പോൾ പാലിക്കേണ്ട ശുചിത്വ ശീലങ്ങളെ പറ്റി ബോധവൽക്കരണം നടത്തി.