ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/അക്ഷരവൃക്ഷം/ അറിവില്ലായ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അറിവില്ലായ്മ

അജാനൂർ എന്നൊരു ഗ്രാമമുണ്ടായിരുന്നു. ആ ഗ്രാമത്തിൽ സമ്പന്നരായവരും എന്നാൽ ദാരിദ്ര്യം മുഴുവനായും തകർത്ത കുടുംബങ്ങളും രണ്ടിലും പെടാത്ത ഇടത്തരം സാമ്പത്തികമുള്ളവരുമുണ്ടായിരുന്നു. ഇങ്ങനെയുള്ള ഈ ഗ്രാമത്തിലെ അയൽക്കാരായിരുന്നു ദാമുവും കുടുംബവും, ഗോപാലനും കുടുംബവും.

ദാമുവിന്റെ ഒരു പാവപ്പെട്ട കുടുംബമായിരുന്നു. ദാമുവിന്റെ ഭാര്യയും രണ്ട് കുട്ടികളും അമ്മയും പെങ്ങളും അടങ്ങുന്ന കുടുംബം. ഒരു കൊച്ചു കുടിലിലാണ് അവർ താമസിക്കുന്നത്. ദാമുവിന്റെ ഒരു ചെറിയ തൊഴിലിൽ കഷ്ടിച്ച് ദിവസം.നീക്കുന്നവരാണവർ. എന്തെങ്കിലും അസുഖം വന്നാൽ ആ കുടുംബമാകെ തളരും. അക്കാലത്ത് പ്രധാനമായും രോഗങ്ങൾ പിടിപെട്ടിരുന്നത് ശുചിത്ത്വമില്ലായ്മ കാരണമായിരുന്നു. അതുകൊണ്ട് തന്നെ ദാമുവും കുടുംബവും ശുചിത്ത്വത്തിന്റെ കാര്യത്തിൽ ഒട്ടും പുറകിലല്ലായിരുന്നു.

എന്നാൽ ഗോപാലന്റെ കുടുംബമാകട്ടെ സമ്പന്നരും അവരുടെ സമ്പന്നതയിൽ അഹങ്കാരമുള്ളവരുമായിരുന്നു. വലിയ രണ്ട് നില വീടും ഒരാൾപൊക്കത്തിലുള്ള കൊത്തുപണികൾകൊണ്ട് മനോഹരമായ മതിലുകളും ഉണ്ടായിരുന്നു. പക്ഷെ എന്ത് കാര്യം അവിടെ ശുചിത്ത്വം മാത്രം ഉണ്ടായിരുന്നില്ല. വീടിനു ചുറ്റും ചപ്പുചവറുകളും വെള്ളം നിറഞ്ഞ ചിരട്ടകളുമൊക്കെയായിരുന്നു. ദാമു അവരോട് എന്നും പറയുമായിരുന്നു ചപ്പുചവറുകളൊക്കെയും പെറുക്കി പരിസരം വൃത്തിയാക്കാൻ. എന്നാൽ അതൊന്നും അവർ കാര്യമാക്കിയതേയില്ല.

അങ്ങനെയിരിക്കെയാണ് ആ നാട്ടിൽ പുതിയതായി ഒരു വയറസ് രൂപം കൊണ്ടത്. പനിയും ശരീരമാകെ വേദനയുമൊക്കെയാണ് ലക്ഷണങ്ങൾ. പക്ഷെ ആ വയറസിന് ഒരു പ്രത്യേകതയുണ്ട്. അങ്ങനെ എല്ലാവരിലുമൊന്നും ആ രോഗം പിടിപെടുകയില്ല. വൃത്തി ഹീനമായ പരിസരങ്ങളിൽ മാത്രമേ ആ വയറസിന് നിലനിൽപ്പുള്ളൂ. അതുകൊണ്ട് തന്നെ വൃത്തിയില്ലാത്ത വീടുകളിൽ താമസിക്കുന്നവർക്ക് മാത്രമേ ആ മാരകമായ രോഗം പിടിപെടുകയുള്ളൂ. അത് പിടിപെട്ടാൽ പിന്നെ മരണം ഉറപ്പാണ്.

ഇതൊക്കെ കേട്ടതും ആ നിമിഷം തന്നെ ദാമു ഗോപാലനോട് വീടും പരിസരവുമൊക്കെ വൃത്തിയാക്കുവാൻ പറഞ്ഞു. എന്നാൽ തനിക്ക് ഇതൊന്നും ബാധകമേയല്ല എന്ന മട്ടിലായിരുന്നു ഗോപാലൻ. ദാമു ഗോപാലനെ പറഞ്ഞു മനസിലാക്കാൻ കുറെ ശ്രെമിച്ചുവെങ്കിലും ഇതിനൊന്നും ഫലമുണ്ടായില്ല.

അങ്ങനെയിരിക്കെ അധികമൊന്നും വൈകാതെ ഗോപാലനും മകൾക്കും ആ രോഗം പിടിപ്പെട്ടു. ആദ്യം വന്നത്‌ ഗോപാലന്റെ ഏക മകളായിരുന്നു സ്വാതിക്കായിരുന്നു. ആദ്യമൊന്നും അവൾക്ക് ആ രോഗമാണെന്ന് മനസ്സിലായതേയില്ല. അതുകൊണ്ട് തന്നെ സ്വാതിയെ ഡോക്ടറെ കാണിക്കാൻ വളരെ വൈകിയിരുന്നു. ഗോപാലനാകട്ടെ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ഡോക്ടറെ കാണിച്ചിരുന്നു. ഗോപാലന്റെ ഭാര്യ ശാന്ത അപ്പോൾ ബന്ധുവീട്ടിലായിരുന്നു. അതുകൊണ്ട് അവൾക്ക് ഈ രോഗം പിടിപെട്ടില്ല. സ്വാതിയെ ഡോക്ടറെ കാണിക്കാൻ വൈകിയതിനാൽ അവളിൽ രോഗം മൂർച്ചപെട്ടിരുന്നു. അധികം വൈകാതെ തന്നെ ഗോപാലന് എല്ലാമെല്ലാമായിരുന്ന തന്റെ പ്രിയപ്പെട്ട മകളെ നഷ്ടമായി. രോഗലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ഡോക്ടറെ കാണിച്ച ഗോപാലന് മാസങ്ങളോളം ചികിത്സ നേടിയശേഷം രോഗം ഭേദമായി.

മകളുടെ വേർപാട് ഗോപാലന് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. അന്ന് ദാമുവിന്റെ വാക്കുകൾ കേട്ടിരുന്നെങ്കിൽ ഇന്ന് തന്റെ മകൾക്ക് ഈ സ്ഥിതി വരില്ലായിരുന്നുവെന്നും തന്റെ അറിവില്ലായ്മയാണ് ഇതിനൊക്കെ കാരണമെന്നുമൊക്കെ ഓർത്ത് ഗോപാലൻ വിലപിച്ചു. മകളുടെ വേർപാടോടെ ഗോപാലനും തളർന്നു. തന്റെ മകളില്ലാതെ പിന്നെ തനിക്കെന്തിനാണ് ഈ ജീവിതമെന്നുവരെ ഗോപാലൻ ചിന്തിച്ചു. പക്ഷെ അന്നും ഗോപാലന് ഒരു തണലായത് അയൽക്കാരനായ ദാമുവായിരുന്നു.

ഗോപാലനും പിന്നെ ശുചിത്ത്വത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുവാൻ തുടങ്ങി. തന്റെ വീടും പരിസരവും വൃത്തിയാക്കി. ഇനി ഇങ്ങനെ ഒരു ദുരന്തം ആർക്കും ഉണ്ടാവാതിരിക്കട്ടെ എന്ന് ഗോപാലൻ പ്രാർത്ഥിച്ചു.

NAVYA SREE C
8 A ജി.എച്ച്.എസ്. പുല്ലൂർ ഇരിയ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ