Schoolwiki സംരംഭത്തിൽ നിന്ന്
വിധി
മൂന്നു മാസം മുമ്പായിരുന്നു അവൻ ഗൾഫിലേക്ക് പറന്നത്.തൻ്റെ മോഹങ്ങളെ പച്ച പിടിപ്പിക്കാൻ ഈ യാത്രക്ക് കഴിയുമെന്ന് ഒരു പക്ഷേ അവൻ കരുതിയിട്ടുണ്ടാവാം. പക്ഷേ ദൈവത്തിൻ്റെ വിധി മറ്റൊന്നായിരുന്നു. ലോകത്തെ പിടിച്ചുകുലുക്കിയ മഹാമാരി അവനെയും പിടികൂടി.
ആശുപത്രിയിൽ നിന്നും ആബുലൻസ് വന്നെത്തി. അതിൽ വെളുത്ത കവച്ചം ധരിച്ച മൂന്നു ആരോഗ്യ പ്രവർത്തകർ ഉണ്ടായിരുന്നു. അത് അവനെയും കൊണ്ട് ആശുപത്രിയിലേക്ക് കുതിച്ചു. അവൻ്റെ ആധി വർദ്ധിക്കുകയാണ്. ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ ആ മഹാമാരി ഇതാ തന്നെയും പിടികൂടിയിരിക്കുന്നു എന്ന ആവലാതി, അതു വർദ്ധിക്കുകയാണ്. അവൻ്റെ ഹൃദയം പിടയുകയാണ്. ഡോക്ടർമാരുടെയും നേഴ്സ്മാരുടെയും പരിചരണത്തിനും സ്നേഹ വാത്സല്യത്തിനും ഉടമയായി കൊണ്ട് , ഹൃദയം നീറി കൊണ്ട് അവൻ ആശുപത്രിയിൽ കഴിയുകയാണ്. അവൻ്റെ ആത്മ വിശ്വാസം പതുക്കെ പതുക്കെ ചോർന്നു കൊണ്ടിരുന്നു. വീട്ടുകാരുടേയും നാട്ടുകാരുടേയും ഉറ്റ മിത്രങ്ങളുടേയും സ്നേഹത്തിൽ ചാലിച്ച വാക്കുകൾ കേൾക്കാനാവാതെ അനാഥനായി അവൻ അവിടെ കഴിഞ്ഞു.
ആശുപത്രി അധികൃതരുടേയും നൊന്തു പെറ്റ മാതാവിൻ്റേയും വീട്ടുകാരുടേയും നാട്ടുകാരുടേയും ഉറ്റമിത്രങ്ങളുടേയും നിരന്തര പ്രാർത്ഥനകൾ വിഫലമാക്കി കൊണ്ട് അവരെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ഡോക്ടർമാരുടേയും നേഴ്സുമാരുടേയും തീവ്ര പരിശ്രമങ്ങൾക്ക് വിരാമമിട്ടു കൊണ്ട് അവൻ കോവിഡ് എന്ന മഹാമാരിക്ക് കീഴടങ്ങി.
ഫാത്തിമത്ത് സുലാഫ
|
9 ബി ഗവഃ ഹൈസ്കൂൾ പാച്ചേനി തളിപ്പറമ്പ് നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കഥ
|
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ
|