എന്തൊരു ദുർഗന്ധം എന്തൊരു മാലിന്യം ഈ ഭൂമിയില്.....
എവിടെ തിരിഞ്ഞാലും മാലിന്യക്കൂമ്പാരം
എവിടെ തിരിഞ്ഞാലും വൃത്തിഹീനം
അങ്ങോട്ടും ഇങ്ങോട്ടും തെരുവോരം തോറും പാഞ്ഞുനടക്കുന്ന മനുഷ്യർ നാം
എന്നിട്ടും നാം തിരിഞ്ഞുനോക്കാത്ത മാലിന്യക്കൂമ്പാരം.
ഇന്നു കാണാൻ തിരഞ്ഞുനടക്കണം നാം.
ഭൂകമ്പം പോലവന് വന്നു മഹാമാരി
ഭൂമിതൻ കൊടും നാശത്തിനായി
ഭൂമിയെ ഇഞ്ചിഞ്ചായി കൊന്നവൻ
ഇന്നിതാഭൂമിക്കായി നെട്ടോട്ടമോടിടുന്നു.
വന്നു കേറിയ മഹാമാരി കൊന്നുതിന്നതോ ലക്ഷങ്ങളും.
വീട്ടിലിരിക്കാൻ സമയമില്ലാത്താവർ പോലും വീട്ടിലിരുന്ന് മടുത്തുതുടങ്ങി.
ഭൂമിതൻ മാലാഖമാർ ജീവനായി സ്വജീവിതം സമർപ്പിച്ചിതാ....
ഇത് ഭൂമിയുടെ താക്കീതോ അതോ മുന്നറിയിപ്പോ?