സമഗ്രശിക്ഷകേരളം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി " ബഡ്ഡിഗ് റൈറ്റേഴ്സ് " ഏകദിന ശില്പശാല 22/01/2025 ന് ഒരു ഏകദിന ശില്പശാല നടന്നു. ശ്രീമതി ശോഭന ടീച്ചർ, ശ്രീമതി ഫെബിന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പ്രധാനാദ്ധ്യാപിക ശ്രീമതി. ജ്യോതി ടീച്ചർ ഉദ്ഘാടനം ചെയ്തു. ശ്രീമതി ഹഫ്സത് ടീച്ചർ ആശംസകൾ നേർന്നു. കഥാരചന, കവിതാരചന, നാടൻപാട്ട് എന്നിങ്ങനെ വിവിധ പരിപാടികൾ കുട്ടികൾക്കായി അരങ്ങേറി. നിരവധി വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി ഒരു പഠനയാത്ര സംഘടിപ്പിച്ചു. തസ്രാക്ക് , തുഞ്ചൻ മഠം എന്നിവിടങ്ങളിലേക്ക് നടത്തിയ പഠനയാത്രയിൽ അൻപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.