ജി.എച്ച്.എസ്. നെടുവ/ലിറ്റിൽകൈറ്റ്സ്/2024-27
2024 - 27 ബാച്ചിന്റെ പ്രവർത്തനങ്ങൾ
ഇൻസ്റ്റലേഷൻ ഫെസ്റ്റ്
25/04/25 വെള്ളിയാഴ്ച ജി. എച്ച്. എസ് നെടുവയിൽ KITE OS 22.04 installation fest സംഘടിപ്പിച്ച 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികളെ ഉൾപ്പെടുത്തിയാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. SITC സൗമ്യ കെ, kite master മാരായ സുമേഷ് കെ, അനീഷ് കെ എം എന്നിവരാണ് ഫെസ്റ്റിന് നേതൃത്വം നൽകിയത്. സ്കൂളിലെ മുഴുവൻ ലാപ്ടോപ്പുകളും KITE OS 22.04 വിജയകരമായി ഇൻസ്റ്റാൾ ചെയ്യാൻ സാധിച്ചു.
അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം
26/06/2025 ന് അന്താര്ഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഷോർട്ട് ഫിലിം പ്രദർശനം നടത്തി. ഐ റ്റി ലാബിൽ വെച്ച് നടന്ന ഷോട്ട് ഫിലിം പ്രദർശനം, കൈറ്റ് മിസ്ട്രസ്സ് ശ്രീമതി നിഷ എം ആറിന്റെ നേതൃത്വത്തിൽ 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾ മുൻകയ്യെടുത്താണ് സംഘടിപ്പിച്ചത്. ശ്രീ അരുൺ സുബ്രഹ്മണ്യൻ സംവിധാനം ചെയ്ത അടിസ്ഥാനം എന്ന ഷോർട്ട് ഫിലിമും, ഗോവിന്ദ് നാരായണൻ റോയിയും ആകാശ് രംഗരാജും ചേർന്നൊരുക്കിയ കളിയിൽ അൽപ്പം കാര്യം എന്നീ ഹസ്ര്വചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.



