പ്രത്യാശയൂടെ പാഠങ്ങൾ

പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്.ഇന്ന് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ കുറിച്ച് പരാമർശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങളില്ല എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നും മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങിത്തീർന്ന ഒരു വിഷയം മാത്രമായാണ് ലോകം വീക്ഷിക്കുന്നത്. പരിസ്ഥിതി നശീകരണം എന്നാൽ പാടം ,ചതുപ്പുകൾ തുടങ്ങിയവ നികത്തൽ കാടുകൾ,മരങ്ങൾ മുതലായവ വെട്ടിനശിപ്പിക്കുക,കുന്നുകൾ ,പാറകൾ എന്നിവ ഇടിച്ചുനിരപ്പാക്കുക ,കുഴൽകിണറുകളുടെ അമിത ഉപയോഗം ,ഫാക്ടറികളിൽ നിന്നും പുറത്തുവരുന്ന വിഷം കലർന്ന പുക മൂലമുള്ള അന്തരീക്ഷ മലിനീകരണം അവിടെ നിന്നും ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്ന വിഷമയമായ മലിനജലം ,ലോകത്തെമ്പാടും ഇന്ന് നശീകരണ യന്ത്രമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക്‌വസ്തുക്കളിൽ നിന്നുള്ള ഇ-വേസ്റ്റുകൾ ,വാഹനങ്ങളിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം ,പ്ലാസ്റ്റിക് മാലിന്യങ്ങൾ ,മറ്റു ജീവജാലങ്ങളുടെ നാശനഷ്‌ടം,കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസകീടനാശിനികൾ ഇവയൊക്കെയാണ് .ഇതെല്ലാം തന്നെയാണ് നമ്മളും മാധ്യമങ്ങളും നിരന്തരം ചർച്ച ചെയ്യുന്ന പരിസ്ഥിതിദോഷം എന്ന വിഷയം. എന്നാൽഇതൊന്നുമല്ല യഥാർത്ഥ പരിസ്ഥിതി ദോഷം എന്നത് അതിനെ തിരിച്ചറിയണമെങ്കിൽ നിരന്തരമായ സ്വതന്ത്ര അന്വേഷണബുദ്ധി ,ഉൾക്കാമ്പുള്ളചിന്തകൾ ,നിബന്ധനകളില്ലാത്ത മനസ്സ് ഇവയുടെയൊക്കെ ആകെത്തുകയായ ജ്ഞാനത്തിന്റെ ദീപ്തമായ പ്രസരണത്തിൽ നിന്നു മാത്രമെ അതിനെ നമുക്ക് കണ്ടെത്തുവാനാകൂ.എങ്കിൽ മാത്രമേ ഈ പരിസ്ഥിതി ദോഷങ്ങളൊക്കെ സംഭവിക്കാതെയുമിരിക്കയുള്ളൂ.മനുഷ്യൻ എന്തിന് വേണ്ടി ജീവിക്കുന്നു. അവന്റെ ജീവിത ലക്ഷ്യമെന്ത് ? ഇതിനെ കുറിച്ച് യാഥാർത്ഥ്യ ബോധത്തോടു കൂടി വീക്ഷിക്കുവാൻ പോലും കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി നമുക്ക് എന്നല്ല ആർക്കും തന്നെ കഴിഞ്ഞിട്ടില്ല . പാരിസ്ഥിതിക പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്ന് നട്ടം തിരിയുന്നു. മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിലുള്ള വികസനമാണ് മാനവപുരോഗതി എന്ന സമവാക്യമാണ് ഇതിനു കാരണം.തന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാടങ്ങളിലേക്ക് മനുഷ്യൻ ശ്രദ്ധ തിരിക്കുമ്പോഴുണ്ടാകുന്ന ഉപഭോഗാസക്തിയെ തൃപ്തിപ്പെടുത്താൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ച ചൂഷണം ഒരർത്ഥത്തിൽ മോഷണം തന്നെയാണ്.പ്രകൃതിയെ ചൂഷണം ചെയ്യുക എന്ന ആശയം പാശ്ചാത്യമാണ്.വൻതോതിലുള്ള ഉൽപാദനത്തിന് വൻതോതിലുള്ള പ്രകൃതി ഇന്ന് ചൂഷണത്തിന് അനിവാര്യമായിരിക്കുകയാണ്.ഇതിന്റെ ഫലമായി ഗുരുതര പ്രതിസന്ധികളിലേക്ക് പരിസ്ഥിതി ഇന്ന് പോയിക്കൊണ്ടിരിക്കുകയാണ്.ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പാരിസ്ഥിതിക പ്രശ്നങ്ങൾ.എല്ലാ രാജ്യത്തും വളരെ ഗൗരവമായി പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിന്റെ വിപത്തുകൾ കുറക്കാനുള്ള വഴികൾ കണ്ടെത്താനും ശ്രമിച്ച് കൊണ്ടിരിക്കുകയാ മനുഷ്യന്റെ നിലനിൽപിന് തന്നെ ഭീഷണിയായി കൊണ്ട് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ പ്രതിദിനം വർധിക്കുന്നു. ഈ ഒരു പ്രതിസന്ധിഘട്ടത്തിൽ കേരളത്തിന്റെ പാരിസ്ഥിതികപ്രശ്നങ്ങൾ സമഗ്രമായി പഠിക്കുകയും പ്രശ്നപരിഹാരമാർഗങ്ങൾ കണ്ടെത്തുകയും എന്നത് നമ്മുടെ സാമൂഹിക ധാർമ്മിക ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. സംസ്കാരം ജനിക്കുന്നത് മണ്ണിൽ നിന്നാണ്.ഭൂമിയിൽ നിന്നാണ് .മലയാളത്തിന്റെ സംസ്കാരം പുഴയിൽ നിന്നും വയലേലകളിൽ നിന്നുമാണ് ജനിച്ചത്.എന്നാൽഭൂമിയെ നാം മലിനമാക്കുന്നു.കാടിന്റെ മക്കളെ കുടിയിറക്കുന്നു.കാട്ടാറുകളെ കൈയ്യേറി കാട്ടുമരങ്ങളെ കട്ടുമുറിച്ച് മരുഭൂമിക്ക് വഴിയൊരുക്കുന്നു.സംസ്കാരത്തിന്റെ ഗർഭ പാത്രത്തിൽ പരദേശിയുടെ വിഷ വിത്ത് വിതച്ച് കൊണ്ട് ഭോഗാസക്തിയിൽ മതി മറക്കുകയും നാശം വിതക്കുകയും ചെയ്യുന്ന വർത്തമാന കേരളം ഏറെ പഠനവിധേയമാക്കേണ്ടതാണ്.എന്നാൽ ഇതൊന്നും ഇന്നത്തെ മനുഷ്യർ അറിയുന്നില്ല മനുഷ്യൻ തന്നെ പരിസ്ഥിതിയെ നശിപ്പിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ തന്നെ ഒരുപാട് സവിശേഷതകൾ ഉണ്ട്. ആരോഗ്യം,വൃത്തി,സാക്ഷരത എന്നിവയിൽ മുൻപന്തിയിൽ നിൽക്കുന്നത് നമ്മുടെ കേരളസംസ്ഥാനമാണെങ്കിലും പരിസ്ഥിതി സംരക്ഷണത്തിന്റെ വിഷയത്തിൽ നാം പുറകോട്ട് പോയിക്കൊണ്ടിരിക്കുന്നു.സ്വന്തം വൃത്തിയും സ്വന്തം വീടിന്റെ വൃത്തിയും മാത്രം സംരക്ഷിച്ച് കൊണ്ടിരിക്കുന്ന മലയാള നാട്ടിലെ എല്ലാ ആളുകളുടെയും ഈ അവസ്ഥയിലുള്ള പോക്ക് വലിയ ഒരു അപകടത്തിലേക്കായിരിക്കും ചെന്നെത്തുന്നത്. നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെയേറെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യം തന്നെയാണ്. ജലത്തിനും ഭക്ഷണത്തിനും തൊഴിലിനും വേണ്ടി പ്രകൃതിയെ ആശ്രയിച്ച് ജീവിക്കുന്നവർക്കാണ് പരിസ്ഥിതിനാശം സ്വന്തം പ്രയാസ അനുഭവമായി മാറുക.സമൂഹത്തിലെ മറ്റുള്ളവർക്ക് ഇത് മനസ്സിലാവില്ല.പക്ഷേ ക്രമേണ എല്ലാവരിലേക്കും പെട്ടെന്ന് വ്യാപിക്കുന്ന ഒരു പ്രശ്നവുമാണ് പാരിസ്ഥിതിക പ്രശ്നങ്ങൾ. പാടംനികത്തൽ ,മണൽ വാരിയാലുള്ള പുഴയുടെ നാശം ,കുന്നിടിക്കൽ ,മാലിന്യങ്ങൾവലിച്ചെറിയൽ ,വനങ്ങൾ മുറിക്കൽ തുടങ്ങിയ ഏതൊരു പ്രശ്നമുണ്ടായാലും ഞങ്ങൾക്ക് യാതൊരു പ്രശ്നവും ഇല്ല എന്ന മനുഷ്യന്റെ കാഴ്ചപ്പാടിൽ വളരെയേറെ മാറ്റങ്ങൾ വരുത്താനുണ്ട്.ഇത്തരം പ്രശ്നങ്ങൾ മാനവരാശിയുടെ പ്രശ്‌നമാണെന്ന് നാം ഓരോരുത്തരും മനസ്സിലാക്കണം.വനനശീകരണം,ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം തുടങ്ങിയപ്രശ്നങ്ങൾക്കും പരിസ്ഥിതിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന ഇത്തരം വിപത്തുകൾക്കെതിരെയുംനാമെല്ലാവരുംപോരാടണം. സ്വന്തം കാര്യം മാത്രം ചിന്തിക്കാതെപരിസ്ഥിതിയെയും സംരക്ഷിച്ച് നമ്മുടെ ഭൂമി എന്ന അമ്മയെ സംരക്ഷിക്കാൻ എല്ലാവരും തയ്യാറായി മുന്നോട്ട് വരണം.പരിസ്ഥിതി സൗഹാർദപരമായ ജീവിതം നയിക്കാനും നാം തയ്യാറാവണം.നമ്മുടെ പാഠ്യപദ്ധതിയിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ആഴത്തിലുള്ള പഠനവും ഏർപ്പെടുത്തണം സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ആത്മീയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ പരിസ്ഥിതി സംരക്ഷണത്തിന്റെ മുന്നണി പോരാളികളാവണം.പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വികസനം നമുക്ക് വേണ്ട എന്നു പറയാനുള്ള ഇച്ഛാശക്തി നാം ആർജ്ജിക്കണം. ഇത്തരം പ്രതിസന്ധികൾക്കെതിരായി നാം എല്ലാഓരോവർഷവും ജൂൺ 5ന് ലോക പരിസ്ഥിതി ദിനമായി ആചരിച്ച് വരുന്നു.ഭൂമി എന്നത് നമ്മുടെ അമ്മയാണ് അത് നാം സംരക്ഷിക്കണം എന്നതായിരിക്കണം എല്ലാ ഓരോരുത്തരും പ്രതിജ്ഞ ചെയ്യേണ്ടത്. നമുക്കൊത്തൊരുമിച്ച് നമ്മുടെ ഭൂമിയെന്ന അമ്മയെ സംരക്ഷിക്കാം .


റിഷാന
9 ജി.എച്ച്.എസ്.നെച്ചുള്ളി
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം