ജി.എച്ച്.എസ്. നെച്ചുള്ളി/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

ഇന്നത്തെ കാലത്ത് നാം കണ്ടുവരുന്ന മഹാമാരികളായ വൈറസുകൾ ഈ ലോകത്തെയും നുറ്റാണ്ടുകളെയുമാണ് നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. അത്കൊണ്ട് അതിനെ എങ്ങനെ പ്രതിരോധിക്കാം എന്നതാണ് നാം ചിന്തിക്കേണ്ടത്. അല്ലാതെ അത് കൊണ്ടുവന്ന രാജ്യത്തെ യോ ജനങ്ങളെയോ കുറ്റപ്പെടുത്തുകയല്ല വേണ്ടത്. ഈ സമയത്ത് അതിനെ എങ്ങനെ നമ്മൾ ഓരോരുത്തരിലേക്കും പിടിപെടാതെ നോക്കുക എന്നതാണ് നാം ചിന്തിക്കേണ്ടത്. ഇതിന് ഉദാഹരണമായി ഇന്ന് ആഗോളതലത്തിൽ മിനുട്ടുകൾ കൊണ്ട് നൂറിൽ അതികം ആളുകളെ കൊന്നൊടുക്കാൻ കഴിയുന്ന കൊറോണ വൈറസ് അഥവാ കോവിഡ് 19 എന്ന മഹാമാരിയെ കുറിച് നിങ്ങൾക്ക് അറിയില്ലേ? കാരണം ഇന്ന് നമ്മുടെ കണ്മുന്നിലാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഈ രോഗത്തിന് ജാഗ്രത പാലിക്കണം എന്ന് സർക്കാർ പറന്നപ്പോൾ നാം അതിനെ നിസ്സാരമാക്കി കളഞ്ഞു. ഈ രോഗത്തിന്റെ തുടക്കത്തിൽ സോഷ്യൽ മീഡിയകളിൽ കാണുമ്പോൾ നാം അതിന്റെ ഭീധിയെ കുറിച് മനസ്സിലാക്കിയില്ല. എന്നാൽ ഇപ്പോൾ നാം മനസ്സിലാക്കി ഈ രോഗം ഒരുപാട് ഗുരുതരം പിടിച്ച ഒന്നാണ്. ഇത് തുടങ്ങിയത് ചൈനയിൽ ആണെങ്കിൽ ഇന്ന് ഇത് 24 രാജ്യങ്ങളിലും പടർന്ന് പന്തലിച് കൊണ്ടിരിക്കുകയാണ്
                                                              ഇതിൽ ഒരു രാജ്യം നമ്മുടെ ഇന്ത്യയാണ്. എപ്പോൾ ഇതാ ഇന്ത്യയിലും ഇത് വ്യാപകമായി പടരുകയാണ് പടർന്ന ഇപ്പോൾ കേരളത്തിലും എത്തി. ജനുവരി 30ന് ആണ് കേരളത്തിൽ ആദ്യ വൈറസ് ഉണ്ടായത്. പുതിയ ഇനമായ വൈറസ് ആയത് കൊണ്ട് ഫലപ്രതമായാ ഒരു മരുന്നും ഇത് വരെ കണ്ട് പിടിക്കാൻ സാധിച്ചില്ല. ഈ വൈറസ് മനുഷ്യരിൽ മാരകമായ അനുപാതയ്ക്കും മരണത്തിനും കാരണമായി. അത് കൊണ്ട് നമുക്ക് ഇപ്പോൾ വേണ്ടത് ഭീതിയാല്ല, ജാഗ്രതയും മുൻകരുതലുകളും മാത്രമാണ്. കഴിഞ്ഞകാലങ്ങളിൽ വെല്ലുവിളി ഉയർത്തിയ നിപ്പാ വൈറസ്, പോലുള്ള മഹാമാരികൾ ആയ വൈറസുകളെ അപേക്ഷിച്ച് ഇപ്പോഴത്തെ നമ്മുടെ അവസ്ഥ മഹാ ഗുരുതരമാണ്. എന്നാലും അതിവേഗം ഉള്ള രോഗ വ്യാപനവും ശരിയായ മരുന്ന് ഇല്ല എന്നതും വലിയ വെല്ലുവിളിതന്നെയാണ്. രോഗ സാധ്യതയുള്ളവർ നിർദ്ദേശങ്ങൾ പാലിക്കാതെ മാറിനിൽക്കുന്നത് സമൂഹത്തിന് തന്നെ ആപത്താണെന്ന് മനസ്സിലാക്കുക.
    ഇക്കാലത്തെ കൊറേ യെ പ്രതിരോധിക്കാൻ ആരോഗ്യ വിദഗ്ധർ നൽകുന്ന പ്രധാന ഉപദേശം വൃത്തിയും ദേഹ പരിസരശുചിത്വവും ആണ്. അതുകൊണ്ട് ജാഗ്രത അനിവാര്യമാണ്
               " ആശങ്ക വേണ്ട ജാഗ്രത മതി!"

സഫ്ന
8 ജി.എച്ച്.എസ്.നെച്ചുള്ളി
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം