ജി.എച്ച്.എസ്. നീലാഞ്ചേരി/അക്ഷരവൃക്ഷം/ദുഷ്ടനായ ഉണ്ണി
ദുഷ്ടനായ ഉണ്ണി
ഒരിക്കൽ ഒരിടത്ത് നാണു എന്ന് പേരുള്ള ഒരു പാവപ്പെട്ട കർഷകൻ താമസിച്ചിരുന്നു. അദ്ദേഹത്തിന് തന്റെ വീടുംചുറ്റുമുള്ള സ്ഥലവും മാത്രമെഉണ്ടായിരുന്നുള്ളൂ. ഉള്ള സ്ഥലത്ത് അദ്ദേഹം നന്നായി കൃഷി ചെയ്തു അദ്ദേഹത്തിൻറെ വിയർപ്പിന്റെ ഫലമായി നാണു വിൻറെ സ്ഥലത്ത് വാഴയുംയും മരച്ചീനിയും തെങ്ങും നല്ലതുപോലെ വളർന്നു. നാണുവിന് ഒരു മകൻ മാത്രമാണ് ഉണ്ടായിരുന്നത് . ഭാര്യ മകൻറെ ജനനത്തോടെ മരിച്ചു . അമ്മ ഇല്ലാത്ത സങ്കടം മകനെ ഇന്നേവരെ ബാധിച്ചിട്ടില്ല . കൃഷിയിൽ നിന്നും കിട്ടുന്ന സാധനങ്ങൾ വിറ്റ് പണമുണ്ടാക്കി അവർ സന്തോഷത്തോടെ ജീവിച്ചു .അവരുടെ തൊട്ടടുത്ത് ഉണ്ണി എന്ന ആൾ താമസിച്ചിരുന്നു ഭയങ്കര ദുഷ്ടൻ ആയിരുന്ന ഉണ്ണിക്ക് തൻറെ സാധനങ്ങൾ ആർക്കുംപങ്കുവയ്ക്കാൻ ആഗ്രഹം ഇല്ലായിരുന്നു. ഉണ്ണിക്ക് തൻറെ വീട് കൂടാതെ അനവധി സ്ഥലങ്ങൾ ഉണ്ടായിരുന്നു. പക്ഷേ അവിടെയെല്ലാം വറ്റിവരണ്ട് കിടക്കുകയാണ്. ആകെ ഒരു ആശ്വാസം ഉണ്ണിക്ക് വീടിൻറെ മുമ്പിൽ ഒരു മാവ് ഉണ്ട്. മാമ്പഴം എന്നും രാവിലെ നിലത്ത് ചാടി കിടക്കും. ഉണ്ണിക്കും ഒരു മകനെ ഉണ്ടായിരുന്നുള്ളൂ മകൻ എണീറ്റ് വരുമ്പോഴേക്കും മാമ്പഴം മരത്തിൻ ചുവട്ടിൽ അവശേഷിക്കുന്നത് ഒന്നോ രണ്ടോ മാത്രമായിരിക്കും. ചിലപ്പോൾ ഒന്നും ഉണ്ടാവില്ല. അങ്ങനെ അടുത്ത ദിവസവും വന്നു സൂര്യൻ എനിക്കുമുമ്പേ കുട്ടികൾ മാവിൻചുവട്ടിൽ ഒത്തുകൂടി. മാമ്പഴം എടുക്കുകയായിരുന്നു അക്കൂട്ടത്തിൽ നാണുവിനെ മകനും ഉണ്ടായിരുന്നു. ഇതെല്ലാം നമ്മുടെ ഉണ്ണിയും മകനും ഒളിഞ്ഞുനിന്ന് കാണുന്നുണ്ടായിരുന്നു. ഉണ്ണിയും മകനും അവർക്ക് ഒരു പണി കൊടുക്കാൻ തീരുമാനിച്ചു. സൂര്യൻ ഉണരുന്നത് കണ്ട് കുട്ടികൾ മാങ്ങ എല്ലാം പെറുക്കി കൂട്ടി ധൃതിയിൽ വീട്ടിലേക്ക് പോയി. ഉണ്ണിക്ക് നാണുവിനെയും മകനെയും തീരെ ഇഷ്ടമില്ലായിരുന്നു. അങ്ങനെ ആ ദിവസവും അവസാനിച്ചു രാത്രിയായി ഗ്രാമവാസികൾ എല്ലാം ഉറങ്ങി. ഉണ്ണിയും മകനും ഈ സമയം നോക്കി ഒരു വലിയ തടിക്കഷണം മരത്തിന്മേൽ ഉറപ്പില്ലാതെ കെട്ടി വച്ചു. എന്നിട്ട് അവർ പോയി കിടന്നുറങ്ങി രാവിലെ പതിവുപോലെ കുട്ടികൾ വന്നു അക്കൂട്ടത്തിൽനാണുവിന്റെ മകനും വന്നിരുന്നു. ഉണ്ണിപുറത്തിറങ്ങി കുട്ടികളുടെ അടുത്തേക്ക് നടന്നു അവരുടെ അടുത്തെത്തിയപ്പോൾ കുട്ടികളോട് പതിവില്ലാതെ വളരെ സ്നേഹത്തോടെ പെരുമാറാൻ തുടങ്ങി എന്നിട്ട് എൻറെ മകനെ തടിക്കഷണം കെട്ടിവെച്ച സ്ഥലത്തേക്ക് വരുത്തി അതിൻറെ കയർ ഉണ്ണിയുടെ മകൻറെ അടുത്തായിരുന്നു .പക്ഷേ കെട്ടി വച്ചിരുന്ന തടിക്കഷണം ഉണ്ണിയുടെ തലയിൽ ഫതിച്ചു. അങ്ങനെ അവസാനം ചതിയൻ മാർക്ക് ഒരു പണി കിട്ടി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ