ജി.എച്ച്.എസ്. നീലാഞ്ചേരി/അക്ഷരവൃക്ഷം/ദുരന്തം

Schoolwiki സംരംഭത്തിൽ നിന്ന്
ദുരന്തം

ജീവികളെ പച്ചയോടെ ഭക്ഷിക്കുന്ന ചൈനയിലെവുഹാൻഎന്ന പട്ടണത്തിൽ വൈറസുകളുടെ പൊന്നോമന പുത്രനായി അവൻ ജനിച്ചു. പേര് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാമല്ലോ അല്ലേ .എന്നാലും ഒന്ന് പറയാം പേര് കൊറോണ. നിപ്പയേയും സാർസിനേയും പോലെയല്ല അവൻ. അവൻ മഹാ ശക്തനാണ്. കൊറോണ എന്ന ഇത്തിരിക്കുഞ്ഞൻ ജനിച്ച വീടായ ചൈനയിൽ തന്നെ അവൻ തന്റെ ശക്തി തെളിയിച്ചു. ദിവസങ്ങൾക്കുള്ളിൽ ചൈനയിൽ ആധിപത്യം സ്ഥാപിച്ചു. കുട്ടികളും വൃദ്ധരും ചെറുപ്പക്കാരും സ്ത്രീകളും മരണമടയുന്നത് അവൻ തൻറെ ഇത്തിരി ഇല്ലാത്ത കണ്ണുകൾകൊണ്ട് ആസ്വദിച്ചു. കൊടുങ്കാറ്റുപോലെ അവൻ സർവ്വ രാജ്യങ്ങളിലും പടർന്നുപിടിച്ചു.യാഗാശ്വത്തെ പോലെ കുതിച്ചുപാഞ്ഞു ലോകമാകെ ആളുകളുടെ പേടിസ്വപ്നമായി മാസങ്ങൾക്കുള്ളിൽ മാറി . അങ്ങനെ ലോകരാജ്യങ്ങൾ എല്ലാം അവനെ കോവിഡ് 19 എന്ന ഓമനപ്പേരിട്ട് വിളിച്ചു. അവസാനം അവൻ ദൈവത്തിൻറെ സ്വന്തം നാടായ കുഞ്ഞു കേരളത്തിലുമെത്തി. ലോകത്തിലെ സമ്പന്ന രാജ്യമായ അമേരിക്കയും മറ്റു രാജ്യങ്ങളിലും കീഴടക്കിയ അവൻ കേരളത്തിലെത്തിയപ്പോൾ ഇത്തിരി ഭയന്നു. കാരണമെന്തെന്നോ പ്രളയമെന്ന എന്ന മഹാമാരി തുടർച്ചയായി രണ്ട് തവണ വന്നപ്പോഴും ഒരുമിച്ച് നേരിട്ട കേരളജനത തനിക്കു ഭീഷണി ആകുമോ എന്ന് അവൻ ഭയന്നു. എന്നാലും അവൻ കേരളത്തിലും പടർന്നു.കൈകൾ കഴുകിയും അകലം പാലിച്ച് വീട്ടിലിരുന്നും കേരളം അവനെ പരാജയപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. എല്ലാവരും ഒരുമിച്ച് നിന്ന് കോവിഡിനെതിരെ പോരാടുന്നു. വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്ന മഹാനഗരങ്ങൾ ശൂന്യമായി കിടക്കുന്നു. ആഘോഷങ്ങളില്ലാതെ പൂരങ്ങൾ ഇല്ലാതെ എല്ലാവരും അവനെതിരെ പോരാടുന്നു. പള്ളികളും അമ്പലങ്ങളും അടഞ്ഞുകിടക്കുന്നു. അങ്ങനെ വൈറസുകളുടെ ഓമന പുത്രനെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ കേരളനാട് ഒന്നിച്ച് പൊരുതുന്നു.

നന്ദന അനിൽ
10 ജി എച്ച് എസ് നീലാഞ്ചേരി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ