ജി.എച്ച്.എസ്. തിരുവഴിയാട്/അക്ഷരവൃക്ഷം/വേനൽ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
വേനൽ മഴ

അറ്റ വേനൽക്കാലം, മഞ്ചാടി കുന്ന് ഗ്രാമം. പത്തുപതിനഞ്ച് കുടുംബം മാത്രം അടങ്ങുന്ന ഗ്രാമം. ആ ഗ്രാമത്തിലെ പുരുഷന്മാരും സ്ത്രീകളും കർഷകരാണ്. കൃഷിയാണ് അവരുടെ തൊഴിൽ. കൃഷി ചെയ്താണ് മഞ്ചാടി കുന്ന് ഗ്രാമം ജീവിക്കുന്നത് പ്രകൃതി രമണീയമായ ഒരു സ്ഥലമാണ് മഞ്ചാടി കുന്ന് ഗ്രാമം. നെൽകൃഷി നിറഞ്ഞിരിക്കുന്ന വയലുകളും വയൽ വരമ്പുകളിൽ പൂത്തുലഞ്ഞു നിൽക്കുന്ന തെങ്ങുകളും. മഞ്ചാടി കുന്ന് ഗ്രാമത്തെ അതിമനോഹരം ആകുന്നു. ഒരു അത്താഴത്തിനുശേഷം ഗ്രാമവാസികൾ എല്ലാം വേനൽമഴയെ പ്രതീക്ഷിച്ചു കിടന്നു. പുലർച്ചെ മഴയെ കാത്ത് ഗ്രാമവാസികൾ ഇരിപ്പായി. മഴയെ പ്രതീക്ഷിച്ചാണ് കർഷകർ കൃഷിചെയ്യാൻ ഇറങ്ങിയത്. ആദ്യ മഴയിൽ വയലുകൾ ഉഴുതുമറിച്ചു. രണ്ടാം മഴയിൽ മണ്ണ് കുതിർന്ന അപ്പോൾ വിത്തുപാകി. പിന്നീടൊന്നും മഴ പെയ്തില്ല. ഗ്രാമവാസികളുടെ വിശ്വാസമായ മുനിയപ്പൻ എന്ന ദൈവത്തെ വിശ്വസിച്ചാണ് കർഷകർ കൃഷിചെയ്യാൻ ഇറങ്ങിയത്. മുനിയപ്പ നു മുൻപിൽ വേനൽ മഴയ്ക്കായി ഇരുകൈകളും കൂപ്പി പ്രാർത്ഥനയിലാണ് ഗ്രാമവാസികൾ. സ്വന്തം ദാഹം മറന്ന കർഷകരുടെ വേദന കണ്ട് കർഷകരോടൊപ്പം മഴപെയ്യും എന്നുള്ള പ്രതീക്ഷയിൽ വേഴാമ്പലും കാത്തിരിപ്പാണ്. കാത്തിരിപ്പ് ഏറെനാൾ നീണ്ടു, മഴ പെയ്തില്ല. വിത്ത് ഉണങ്ങാൻ തുടങ്ങി. കർഷകർ സങ്കടത്തിലായി. മുനിയപ്പ നു മുന്നിൽ മഞ്ചാടി കുന്ന് ഗ്രാമവാസികൾ എല്ലാവരും ഒത്തുകൂടി വേനൽ മഴയ്ക്കായി എല്ലാവരും ഒത്തൊരുമിച്ച് പ്രാർത്ഥനയിൽ ആയി പ്രാർത്ഥനക്കിടെ മേഘങ്ങൾ ഇരുണ്ടു കൂടി, ആകാശം മഴക്കാറുകൾ നിറഞ്ഞതായി. തണുത്തുറഞ്ഞ കാറ്റ് കർഷകരെ തലോടി. വേനൽക്കാലത്ത് കർഷകർക്ക് ആശ്വാസമായി വേഴാമ്പലിനെ ദാഹം ശമിപ്പിക്കാൻ ആയും പ്രകൃതി കുളിർമ പകരാനും ആയി മഴയെത്തി. ഗ്രാമവാസികൾ ഒന്നിച്ച് സന്തോഷത്തോടെ കൊയ്ത്തു പാട്ട് പാടി ആർത്തുല്ലസിച്ച് ആഘോഷിച്ചു. കർഷകർ എല്ലാവരും ഒന്നിച്ച് പ്രകൃതിക്ക് നന്ദി പറഞ്ഞു;

Sneha s
9 B ജി.എച്ച്.എസ്. തിരുവഴിയാട്
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ