ഓർക്കുന്നുവോ നീ....
നിനക്കായ് ഞാൻ തന്ന
കാടും മേടും കാട്ടരുവികളും .....
ഓർക്കുന്നുവോ നീ .......
നിനക്കായ് പൊഴിച്ച
മഞ്ഞും , മഴയും , മലരുകളും ........
എങ്കിലും ഇന്നു നീ ....
ഞാൻ തന്ന സ്മരണകൾ
എന്നന്നേക്കായ് നീ .....
പിഴുതെറിഞ്ഞു ..........
ഓർക്കുക നീയിതു
നീ പടുത്തുയർത്തുന്ന
നിൻ നാശത്തേക്കുള്ള
ചുവടു മാത്രം........