കണ്ടാൽ അറയ്ക്കുന്ന കാഴ്ചകൾ....
അറിയാതെ മൂക്ക് അടയ്ക്കും ദുർഗന്ധങ്ങൾ....
ശുദ്ധമാം വായുവും വെള്ളവും മലിനമാക്കുന്ന കാഴ്ചകൾ...
ശുദ്ധിയില്ലാത്ത കുപ്പിവെള്ളങ്ങൾ വാങ്ങി കുടിച്ചു
പ്രാണവായുവിനു വേണ്ടി പിടയുന്നു നാം.
ശുദ്ധിയില്ലാത്ത പ്രവർത്തിയിൽ
പറന്നുയരുന്ന രോഗങ്ങൾ
കണ്ണു ഞെട്ടിച്ച മഹാമാരികൾ
ഊരും പേരും അറിയാത്ത രോഗങ്ങൾ
വരവേൽക്കുന്നതും നാം തന്നെ.
ശുദ്ധിയില്ലാത്ത പരിസരത്തിൽ-
ക്കേറി കൂടും രോഗങ്ങളെ, ഇനി വരവേൽക്കരുത്.
ഇനിയെങ്കിലും നാം വൃത്തിയായി സൂക്ഷിക്കുക.
വന്നുകേറിയ മഹാമാരിയെ
നമുക്ക് ഒരുമിച്ച് നേരിടാം....