ജി.എച്ച്.എസ്. തലച്ചിറ/അക്ഷരവൃക്ഷം/എന്റെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പ്രകൃതി

പ്രകൃതി നമ്മുടെ അമ്മയാണ്. ജൂൺ 5, നാം പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ഈ ദിവസം നാം കൊട്ടിഘോഷിച്ചു നടക്കാറുണ്ട്. എന്നാൽ നമ്മുടെ പരിസരവും, വഴിയോരങ്ങളും, പുഴകളും, ആശുപത്രി പരിസരം പോലും നാം വൃത്തികേടാക്കാറുണ്ട് . ഇങ്ങനെ ചെയ്താൽ പല രോഗങ്ങളും ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഈ പ്രവർത്തികളെല്ലാം വളരെ ദുഃഖകരമാണ്.

മലിനീകരണം മൂന്ന് തരത്തിലാണ്. വായുമലിനീകരണം,ശബ്ദമലിനീകരണം, ജലമലിനീകരണം. ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് പ്ലാസ്റ്റിക് മലിനീകരണം. നാം മരങ്ങൾ വെട്ടി നശിപ്പിക്കുമ്പോൾ ശ്വസിക്കാൻ ശുദ്ധവായു ലഭിക്കാതെ, കുടിക്കാൻ ശുദ്ധജലം കിട്ടാതെ,താങ്ങാനാകാത്ത ചൂടേറ്റ് നട്ടംതിരിയുന്ന തലമുറ വളരെ ദൂരത്തല്ല.വയലുകളും കുന്നുകളും നിരത്തി കെട്ടിടങ്ങൾ ഉണ്ടാക്കുന്നത് മൂലം നാം തന്നെ ദുരന്തങ്ങൾ വിളിച്ചുവരുത്തുന്നു. അങ്ങനെ പ്രകൃതി ഒരു പ്രതികാര ദുർഗ്ഗയായി മാറുന്നു.

നാം ഓരോരുത്തരും പ്രകൃതി സംരക്ഷണത്തിന് തയ്യാറാകണം നമുക്ക് ഓരോ വൃക്ഷത്തൈകൾ നട്ട് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം. ഇങ്ങനെ ചെയ്ത് പ്രകൃതി ദുരന്തങ്ങളിൽ നിന്നും നമ്മുടെ പ്രകൃതിയെ രക്ഷിക്കാമെന്ന് ദൃഢപ്രതിജ്ഞ ചെയ്യാം.....

അലീന അച്ചൻകുഞ്ഞ്
5 C ഗവൺമെന്റ് ഹൈസ്‍ക‍ൂൾ തലച്ചിറ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം