ഈ ലോകം എങ്ങോട്ട് ?
ദുരിതങ്ങൾ പെരുകുന്നു
മരുന്നില്ല ,മന്ത്രവുമില്ല ;
മഹാവ്യാധിയെ തടുക്കാൻ
നാഥാ, കരുത്തേകണേ ഞങ്ങൾക്ക്..
കൊറോണ ചൊല്ലുന്നു;
സോപ്പിൻ കുമിളയെക്കാൾ
ശക്തി കുറവായൊരെന്നെ-
തടുക്കാൻ കഴിയാത്ത നിങ്ങൾക്ക്
എന്തിനീ അഹങ്കാരം?
കൊറോണയെന്ന എന്റെ മുന്നിൽ
തല താഴ്‍ത്തി നിൽക്കുന്ന ഭീരുക്കളേ,
നിങ്ങൾക്ക് എന്തിനീ അഹംഭാവം?
പ്രഭുക്കന്മാർ , പലപദവികളുള്ളവർ
എല്ലാമെല്ലാമെൻ കാൽക്കീഴിൽ
എനിക്ക് ജാതിയില്ല ,മതമില്ല,
രാഷ്ട്രീയമില്ല ,പ്രായഭേദമില്ല.
എനിക്കൊന്നു മാത്രമേ അറിയൂ
വേദനിപ്പിക്കാൻ ;എല്ലാം നശിപ്പിക്കാൻ
ആയുസ്സു കുറവായൊരെന്നെ
നിങ്ങൾ എന്തിനു പേടിക്കുന്നു?
നാഥാ ,ഇതിനോടു പൊരുതുവാൻ
തനിയെ ഞാനിരിക്കുമ്പോൾ
തണലായി നീ കൂടെ ഇരിക്കണേ
ഈ ദുരിതകാലങ്ങങ്ങൾ താണ്ടി
ലക്ഷ്യത്തിലെത്തുവാൻ തുണയാവണേ..
കടലായി നീ , കരയായ് നീ
എൻ ചാരത്ത് അണയേണമേ
കണ്ണി പൊട്ടിക്കാനിറങ്ങിയ
നന്മപ്പൂമരങ്ങളെ കാക്കണേ
സ്നേഹദീപമായി............