ജി.എച്ച്.എസ്. ചെറുവണ്ണൂർ/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ

ഉണ്ണിയേട്ടാ.. ഉണ്ണിയേട്ടാ ഷീബ നീട്ടി വിളിച്ചു. ഉമ്മറത്തെ തിണ്ണയിൽ മലർന്നു കിടന്നു എന്തോ ആലോചിക്കുവായിരുന്നു ഉണ്ണിയേട്ടൻ. ഉണ്ണിയേട്ടാ.. വീണ്ടും ഷീബയുടെ വിളി. ഉണ്ണിയേട്ടൻ തിണ്ണയിൽ നിന്നെഴുന്നേ റ്റു അടുക്കളയിലേക്ക് വന്നു എന്താ ഷീബാ വിളിച്ചത്. ഇവിടെ കറിവെക്കാൻ ഒന്നുമില്ല ഇന്നലെ വരെ ചക്കക്കുരു ഉണ്ടായിരുന്നു ഇന്നൊന്നും ഇല്ല എന്താ ചെയ്യാ ഷീബ മെല്ലെ പറഞൊപ്പിച്ചു. കേട്ട പാതി കേൾക്കാത്ത പാതി ഉണ്ണിയേട്ടൻ കൊടുവാൾ എടുത്ത് മുറ്റത്തേക്ക് ഇറങ്ങി തൊടിയിലേക്ക് നടന്നു മൂപ്പെത്തിയ കദളി ക്കൊല വെട്ടി ചുമലിൽ വെച്ചു വീട്ടിലേക്കു വന്നു ഷീ..ദാ ഇതിന്റെ അടിയിലെ പടലിരിഞ്ഞു കറി വെച്ചോ മുകൾ ഭാഗം പഴുത്തോട്ടെ മക്കൾക്ക് കൊടുക്കലോ. ഞാൻ ഉണ്ണിക്കാമ്പു എടുത്തിട്ട് വരാം. ഷീബ ഒരു ദീർഘ നിശ്വാസത്തോടെ മനസ്സിൽ പറഞ്ഞു പാവം ഉണ്ണിയേട്ടൻ. ഉണ്ണിക്കാമ്പുമായി എത്തിയ ഉണ്ണിയേട്ടൻ ഉമ്മറത്തു നിന്നു വിളിച്ചു പറഞ്ഞു ഷീ... കുറച്ചു വെള്ളം ഇങ്ങെടുക്ക് കുടിക്കാൻ. ഷീബ വെള്ളവുമായി ഉമ്മറത്തേക്ക് ചെന്നു ഷീ... നീ അറിയുമോ എന്റെ ഓർമ്മ വെച്ച കാലം മുതൽ ഇന്നു വരെ ഇവിടെ കഞ്ഞിക്കൊ കറിവെക്കാനോ ഒരു ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല എന്തെന്നറിയിയുമോ അച്ഛൻ ഒരുമാസത്തേക്ക് വേണ്ട സാധനം നമ്മുടെ തൊടിയിൽ ഉണ്ടാക്കും , പണിയും കയറി വന്നാൽ വെറുതെ യിരിക്കില്ല കൈകോട്ടും എടുത്തിറങ്ങും ചേമ്പ് ചേന തക്കാളി വാഴ മരച്ചീനി എല്ലാം ഉണ്ടാക്കും അതുകൊണ്ട് ഒരു പ്രളയമോ ക്ഷാമമോ വന്നാൽ ഒരു കരുതൽ ആയിരുന്നു ഇന്നിപ്പോ എന്നെപോലുള്ള ന്യൂ ജനറേഷൻ ആളുകൾ കൂലി യോ ശമ്പളമോ വാങ്ങി എല്ലാം ഫാസ്റ്റ് ഫുഡിന്റെ പിന്നാലെയല്ലേ , ഇപ്പൊ അവരൊക്കെ ചക്ക നോക്കി നടക്കുകയാ.. ഏട്ടാ ഞാനൊന്നു പറഞ്ഞോട്ടെ താഴത്തെ വീട്ടിലെ അമ്മദ് ക്ക ഒരു മാസമായില്ലേ വീട്ടിൽ തന്നെ അവിടെ നമ്മളെക്കാളും കഷ്ടപ്പാടാ ഒരു പടൽ അവർക്കും കൊടുക്കട്ടെ. പിന്നെന്താ തീർച്ചയായും കൊടുക്കണം നീ കൈകോട്ട് കണ്ടിനോ ഞാൻ കുറച്ചു തടം എടുക്കട്ടെ കൃഷി ആപ്പീസിൽ നിന്നും വിത്ത് കിട്ടും എന്നു പറഞ്ഞു കേട്ടു. ഷീബ ഒരു പടല കായുമായി താഴത്തെ വീട്ടിലേക്കു നടന്നു ജമീല ത്താ.. ഏയ്‌ ആരുമില്ലേ ആരാ ജമീലത്ത വീട്ടിനു പുറത്തേക്കു വന്നു. എന്താ ഷീബെ കയ്യിൽ ഒരു സഞ്ചി. ഇതൊരു പടൽ കായ യാ കറി വെക്കാലോ ന്നാ ഞാൻ പോട്ടെ ഷീബ തിരിച്ചു നടന്നു. പടച്ചോനെ ഇവർക്ക് എനിയും കൊടുക്കണേ ഇന്നു എന്തു കറിവെക്കും എന്ന് ആലോജിച്ചു വിഷമിക്കുമ്പോ ഇതു കിട്ടിയത് ദൈവത്തിനു സ്തുതി. അമ്മദ് ക്കാ ദാ എന്തെങ്കിലും ഉണ്ടാക്കിയ ഇങ്ങനെ തിന്നാ ട്ടോ. അതെ എനി നമ്മളെല്ലാം ഇറങ്ങണം ഒരു കരുതലായി.

മുഹ്സിന ഷെറിൻ
V E ജി.എച്ച്.എസ്. ചെറുവണ്ണൂർ
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ