ജി.എച്ച്.എസ്. ചെറിയൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനമായി ലോകമെമ്പാടും ആചരിക്കുന്നു. എന്നാൽ പരിസ്ഥിതിയെ തന്നെ മാറ്റി മറിച്ചു ഉള്ള ഇന്നത്തെ ജനതയുടെയുടെ ഇടപെടൽ പരിസ്ഥിതിക്ക് പല പല ദോഷങ്ങളും ഉണ്ടാക്കുന്നു . കാലം മാറുന്നതിനനുസരിച്ച് പ്രകൃതിയുടെ നില ഗുരുതരാവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു പരിസ്ഥിതിയെ മനുഷ്യൻ പലതരത്തിൽ ചൂഷണം ചെയ്യുന്നു .ഇന്ന് ലോക ജനത അനുഭവിക്കുന്ന കോവിഡ്'- 19 തന്നെ മനുഷ്യൻറെ അമിതമായ പരിസ്ഥിതി ചൂഷണമാണ്.എങ്ങനെയെന്നാൽ വന്യജീവികളെ വേട്ടയാടി ഭക്ഷണം ആക്കിയത് വഴിയാണ്ഇത്തരം രോഗമുണ്ടാകുന്നത്. വന്യമൃഗങ്ങളെയും പ്രകൃതിയെയും സംരക്ഷിക്കേണ്ട മനുഷ്യർ തന്നെ അവയെ പരമാവധി ഉപദ്രവിക്കുകയാണ് .മനുഷ്യന്റെ വിനോദമാണ് മാലിന്യങ്ങൾ റോഡുകളിലും പുഴകളിലും പല ഇടങ്ങളിലും കൊണ്ട് തള്ളൽ .അതു കാരണം പല രോഗങ്ങൾ പരത്തുന്ന കൊതുക് ഈച്ച വൈറസുകൾ എന്നിവയെ വളർത്തി എടുക്കുന്നു .അതുപോലെ മനുഷ്യ ജീവൻ നിലനിർത്താൻ പ്രകൃതി കൂടിയെ തിരൂ എന്ന ഒരു തിരിച്ചറിവ് ഇന്നത്തെ തലമുറ മറക്കുന്നു .എന്നാൽ നമുക്ക് പ്രകൃതിയെ പഴയ സ്ഥിതിയിലേക്ക് തിരികെ കൊണ്ടുവരാൻ നാം തന്നെ വിചാരിക്കണം ഒരോ പരിസ്ഥിതി ദിനത്തിലും ഒരാൾ ഒരു മരം വച്ച് പിടിപ്പിക്കണം. അങ്ങനെ ഈ ലോകത്തിലുള്ള ഒരോ മനുഷ്യനും ഒരു മരം വീതം നട്ടാൽ ധാരാളം മരങ്ങൾ ഉണ്ടാകും. അതുപോലെ തന്നെ മാലിന്യങ്ങൾ വഴിയരികിൽ നിക്ഷേപിക്കാതെ അതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുക. പരിസ്ഥിതി മലിനീകരണത്തിന് പ്രധാന പങ്കുവഹിക്കുന്ന മറ്റൊന്നാണ് പ്ലാസ്റ്റിക്. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിലൂടെ പരിസ്ഥിതി മലിനീകരണം ഒരു പരിധി വരെ നമുക്ക് ഒഴിവാക്കാം " പ്ലാസ്റ്റിക് ഒഴിവാക്കൂ പ്രകൃതിയെ സംരക്ഷിക്കൂ"...

സിദ്ര
6 ഗവ.ഹസ്കൂൾ ചെറിയൂർ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം