അകം നീറി വറ്റുന്നുണ്ടിപ്പോൾ,
ആർത്തിയോടെ നോക്കിയാ കണ്ണുകളിൽ-
കാൺമൂ നിഴലിക്കുന്ന മരണഭയം
ഉൾവിളികൾ അടയ്ക്കുന്നു കാതുകളെ
പറഞ്ഞതല്ലെ മനുഷ്യാ
നിനക്കായ് പിറക്കുമൊരു കാലൻ
അകലുന്ന കൈകളെ അരികത്തണയ്ക്കാൻ
പൊഴിക്കുന്ന കണ്ണുനീരിനെണ്ണമില്ലാതെയായ്
മറക്കരുതൊരിക്കലുമിത്
മറന്നാൽ നിനക്കാത്മശാന്തി