ജി.എച്ച്.എസ്. കൂടല്ലൂർ‍‍/ലിറ്റിൽകൈറ്റ്സ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തനങ്ങൾ

ഫ്രീഡം ഫെസ്റ്റ്

വിജ്ഞാനത്തിന്റേയും നൂതനാശയനിർമ്മിതിയുടേയും സാങ്കേതിക വിദ്യയുടേയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് ആഗസ്റ്റ് 5 മുതൽ 12 വരെ കൂടല്ലൂർ ഗവൺമെന്റ് ഹൈസ്കൂളിലും ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്പെഷ്യൽ അസംബ്ലി, ഐടി കോർണർ, പോസ്റ്റർ രചന മത്സരം, ഗെയിം സോൺ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ കുട്ടികൾക്ക് ഐടിയോടുള്ള താല്പര്യം വർധിപ്പിക്കുന്നതായിരുന്നു.