ജി.എച്ച്.എസ്. കുറ്റ്യേരി/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം നമ്മുടെ സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണം നമ്മുടെ സംരക്ഷണം      

നമ്മുടെ സുരക്ഷിതവും സമാധാനപൂർണവുമായ നിലനിൽപിന് പരിസ്ഥിതിസംരക്ഷണം അനിവാര്യമാണ്. കാട്,മല,പുഴ തുടങ്ങി നമ്മുടെ നിലനിൽപ്പിനാവശ്യമായതെല്ലാം പ്രകൃതിയുടെ വരദാനമാണ്. പ്രകൃതി അനുഗ്രഹിച്ച ഒരു നാടാണ് നമ്മുടേത്. കേരളം എന്ന പ്രകൃതിരമണീയമായ സ്വർഗം. പ്രകൃതി നമുക്ക് ആവശ്യനായതെല്ലാം നൽകുന്നു. എന്നാൽ നാം അതിന് പകരമായി എന്താണ് ചെയ്യുന്നതെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അത് മനസ്സിലാകണമെങ്കിൽ പ്രകൃതിയുടെ പ്രാധാന്യത്തെക്കുറിച്ച് ഉത്തമബോധ്യം ഉണ്ടായിരിക്കണം. ഇന്ന് നാം എവിടേക്ക് തിരി‍‍ഞ്ഞാലും ഒന്നു നാത്രമേ കാണുന്നുള്ളൂ. മാനവരാശിയുടെ വികസനം. എന്നാൽ ഈ വികസനത്തിന് ഇരയാകുന്നത് പ്രകൃതിയാണ്. നാം വയലിട്ടു മൂടിയും കുന്നിടിച്ചും പുഴയിൽ മലിനജലം കലർത്തിയും പ്രകൃതിയെ നശിപ്പിക്കുന്നു. മനുഷ്യൻ ഇതെല്ലാം നടത്തുന്നത് മാനവരാശിയുടെ വികസനത്തിനാണ്. പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള ഇതിനെ വികസനം എന്നു പറയാൻ സാധിക്കുമോ? ആകാശം മുട്ടുന്ന വലിയ ഫ്ലാറ്റുകളും മറ്റും പണി കഴിപ്പിച്ചാൽ മാത്രം നമുക്ക് ജീവിക്കാൻ കഴിയുമോ? അതിന് മനുഷ്യൻ നശിപ്പിക്കുന്ന ഓരോ മലകളും പുഴകളും മരങ്ങളും സംക്ഷിക്കുകയാണ് വേണ്ടത്. വികസനം മനുഷ്യന് ആവശ്യമാണ്. അത് പരിസ്ഥിതിസൗഹൃദപരമാകണം എന്നുമാത്രമാണ് പ്രധാനം. നാം പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾ എണ്ണിയാൽ തീരില്ല. എല്ലാം സഹിച്ച് പ്രകൃതി നിൽക്കുന്നു. എന്നാൽ പ്രകൃതി ഒന്നു ക്ഷോഭിച്ചാൽ നാം കെട്ടിഉയർത്തിയ ഒന്നും തന്നെ ഉണ്ടാകില്ല. അത് നാം കഴിഞ്ഞ രണ്ടു വർഷമായി കാണുന്നു. പേമാരിയും പ്രളയവും ഉരുൾപൊട്ടലുമെല്ലാം ജീവനെടുത്തത് ധാരാളം പേരുടേതായിരുന്നു. അതിൽ സാധാരണക്കാർ വരെ ഉൾപ്പെടുന്നു എന്നത് ദുഃഖകരമാണ്. പ്രകൃതിയെ ചിലരാണ് ചൂഷണം ചെയ്യുന്നത്. എന്നാൽ പ്രകൃതി എല്ലാപേർക്കും ഒരുപോലെയാണ് മറുപടി നൽകുന്നത്. നമ്മളിൽ ചിലർ പ്രകൃതിയെ പ്രത്യക്ഷമായി നശിപ്പിക്കുന്നില്ല. എന്നാൽ പരോക്ഷമായെങ്കിലും നാം പ്രകൃതിയെ നശിപ്പിക്കുന്നു എന്നോർക്കണം. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടേയും കർത്തവ്യമാണ്. അതിന് നമുക്ക് ഒരുമിച്ച് മുന്നേറാം.

അനഘ ടി വി
10 എ ജി എച്ച എസ് കുറ്റ്യേരി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം