ജി.എച്ച്.എസ്. കുറ്റ്യേരി/അക്ഷരവൃക്ഷം/പ്രകൃതിയുടെ കൂട്ടുകാരി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ കൂട്ടുകാരി      
      മണ്ണാത്തിപ്പുള്ളിന്റെ നീട്ടിയുള്ള കൂവൽ കേട്ടാണ് കനി ഉണർന്നത്. അവൾ പുതപ്പ് മാറ്റി മുറ്റത്തേക്കിറങ്ങി. സൂര്യവെളിച്ചം എല്ലാത്തിലും ശോഭയോടെ പ്രകാശിക്കുന്നുണ്ടായിരുന്നു. മുറ്റത്തെ പയറു ചെടിയുടെ  തലപ്പത്ത് നിന്നുകൊണ്ട് മണ്ണാത്തിപ്പുള്ള് തന്നെ ഉറ്റുനോക്കി.  ആ നോട്ടത്തിൽ അവളൊന്നു പതറിപ്പോയി. പെട്ടെന്നാണു ദേവു ചേച്ചിയുടെ ശബ്ദം കേട്ടത്. ഒത്തിരി ദൂരെ നിന്നാണെങ്കിലും അത് വ്യക്തമായി കേൾക്കാമായിരുന്നു. “കുട്ട്യോളായാൽ പതുക്കെ സംസാരിക്കണം. പ്രത്യേകിച്ച്  പെൺകുട്ടികൾ.” അമ്മമ്മയുടെ ഇത്തരം വാക്കുകൾക്ക് ചേച്ചി പലപ്പോഴും ചെവികൊടുക്കാറില്ല. ദേവു ചേച്ചിയുടെ  ഓടിയുള്ള വരവിന് എന്തോ ലക്ഷ്യം ഉണ്ടെന്ന് കനിക്ക് മനസ്സിലായി .“അതേയ് നമ്മുടെ അമ്മിണി പശു.....” ഒന്നു നിർത്തിയിട്ട് നീണ്ട ശ്വാസം വലിച്ചു കൊണ്ട് ദേവു ചേച്ചി തുടർന്നു. “അമ്മിണി പശുവിനെ കുഞ്ഞുങ്ങൾ ഉണ്ടായി .മൂന്നു കുഞ്ഞുങ്ങൾ !” കേട്ടപാടെ കനി അവിടേക്കോടി. ദേവു ചേച്ചി ഉറക്കെ  എന്തോ വിളിച്ചു പറയുന്നുണ്ടായിരുന്നു. കാറ്റിന്റെ ശക്തി യാൽ അവളുടെ കാതിൽ അതെത്തിയില്ല .കുറുകിയ കുഞ്ഞിക്കാലുകൾ ധൃതിയോടടിവെച്ച് ചിരിച്ചു കൊണ്ട് അവൾ വേഗത്തിൽ ഓടി.   മുത്തശ്ശി അവിടെ നിൽക്കുന്നുണ്ടായിരുന്നു .അവൾ മുത്തശ്ശിയുടെ തോളിൽ കയറി. സന്തോഷം കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ അവൾ കിതച്ച് നിന്നു.  മുത്തശ്ശി അവളെ വാരിപ്പുണർന്നു. കുഞ്ഞിക്കാലുകൾ പരമാവധി ഏന്തിവലിച്ചുകൊണ്ട് കുഞ്ഞുങ്ങളെ കാണാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മുത്തശ്ശി അവളെ എടുത്തു കുട്ടിയെ കാണിച്ചുകൊടുത്തു. കുഞ്ഞുങ്ങളെ നോക്കി നിൽക്കുമ്പോഴാണ്   അമ്മിണി പശു  ഉറക്കെ കരഞ്ഞത് . അത് സന്തോഷത്തിന്റെ കരച്ചിൽആണെന്ന്  അവൾക്ക് മനസ്സിലായി . അതിന്റെ അടുക്കൽ നിന്നും പെട്ടെന്നുതന്നെ മടങ്ങി .കനിയുടെ അമിതസന്തോഷം അവൾ കൂട്ടുകാരുമായി പങ്കു വെച്ചു . പൂക്കളെയും ചെടികളെയും അവൾ ഒരുപോലെ തലോടി. പകൽ മറഞ്ഞു .അതിവേഗം രാത്രി വന്നു. കൂട്ടിരിക്കാൻ നിലാവും. അമ്മയുടെ മടിത്തട്ടിൽ സ്ഥാനം പിടിച്ചുകൊണ്ട് അവൾ കിടന്നു. അമ്മയുടെസ്നേഹ തലോടലിനൊപ്പം പ്രകൃതിമാതാവും അവളെ തലോടി. അവൻ സ്വപ്നങ്ങൾ  കണ്ട് ഉറങ്ങി. നിലാവെട്ടം ശോഭയോടെ പ്രകാശിക്കുന്നുണ്ടായിരുന്നു......
ഫാത്തിമത്ത് ഫിദ സി പി
9 ബി ജി എച്ച എസ് കുറ്റ്യേരി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ