പടിയടച്ചിടാം മുറിയടച്ചിടാം
കൊറോണ എന്ന ഭീകരന്റെ
മുന്നിൽ കതകടച്ചിടാം
അശ്രദ്ധ വേണ്ട
ശ്രദ്ധ മാത്രമിന്നു നമ്മളിൽ
കരളുറച്ചു മനസ്സുറച്ചു
മുന്നിലോടിടാം
ചെറുത്തു ഭീകരന്റെ
കൈകളറുത്തു മാറ്റിടാം.
ഒന്നാണ് നമ്മളിന്നൊന്നാണ്
പാരിന്റെ നന്മയ്ക്കിന്നൊന്നാണ്
മുന്നേറിടാം മുന്നേറിടാം
മുന്നിലോടി നമ്മളിന്നു മുന്നേറിടാം