അവൻ വന്ന അന്ന് മുതൽ
പേടിച്ച് ചന്തകൾ വായ് പൂട്ടി
പണക്കാർ ബ്രാൻഡഡ് മാസ്ക് വാങ്ങി
പിശുക്കന്മാർ അതിലും വില പേശി
പാവങ്ങൾക്ക് പഴയ തുണികൾ,
അത് ധാരാളമായിരുന്നു.
അടഞ്ഞുകിടന്ന പുസ്തകങ്ങളിൽ
പൊടികൾക്ക് വിലക്കായി....
കൈകൾ തമ്മിൽ സ്പർശിച്ചില്ല
പക്ഷേ മനസ്സുകൾ ചേർന്നൊരു
ചങ്ങലയായി.
നിയമങ്ങൾ കൂടി, സാഹസികർ
അത് ലംഘിക്കുന്നതിൽ ഹരം കണ്ടെത്തി
ചെറുക്കാനറിയാമെങ്കിലും നാമവനെ
ഒരു ചേറായി കരുതി
പറയാനൊരു പാടുണ്ടായിരുന്നു....
കേൾക്കാൻ വിശ്വാസം പുതുക്കിയവരും
പോയതോ പോയി, ഇനിയെങ്കിലും
ഒന്ന് കണ്ണ് തുറക്കൂ