ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. കുറുക/വിദ്യാരംഗം‌/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

വയനവാരം ആചരിച്ചു

Reading day pledge
Malayalam news reading
English news reading

ജി എച്ച് എസ് കുറുകയിൽ 2025 ജൂൺ 19 വ്യാഴം മുതൽ ജൂൺ 25 ബുധൻ വരെ വായനാവാരം ആയി ആചരിച്ചു. മലയാളം ക്ലബിൻ്റെയും വിദ്യാരംഗം ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ ആണ് വായാനാദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയത്. എൽപി, യുപി, ഹൈസ്കൂൾ തലത്തിൽ വിപുലമായ പ്രവർത്തനങ്ങൾ ആണ് നടന്നത്. വായനാദിന പ്രതിജ്ഞയോടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സീനിയർ അസിസ്റ്റൻ്റ് സവിത ടീച്ചർ വയനാദിന സന്ദേശം നൽകി. ഹൈസ്കൂൾ മലയാളം അധ്യാപിക ശ്രീമതി പിങ്കി ബാലൻ മലയാള പദ്യം ആലപിച്ച് ബോധവത്കരണം നടത്തി. ശേഷം മലയാളം, ഇംഗ്ലീഷ് വാർത്തകൾ വായിച്ചു.

Reading corner
Reading note
Letter tree

എൽപി വിഭാഗത്തിൽ ക്ലാസ്സ് ലൈബ്രറി രൂപീകരണം നടത്തി. കുട്ടികളിൽ വായനാശീലം വളർത്താൻ വായനാമൂല ഒരുക്കി. ബാലരചനകൾ വായിച്ച് വായനാകുറിപ്പുകൾ തയാറാക്കി. ഒന്നാം ക്ലാസിലെ കുട്ടികൾക്കായി അക്ഷരമരം ഉണ്ടാക്കി. കുട്ടികൾ ' വീട്ടിൽ ഒരു ലൈബ്രറി ' എന്ന പേരിൽ വീട്ടിൽ ചെറിയ ലൈബ്രറി രക്ഷിതാക്കളുടെ സഹായത്തോടെ ഒരുക്കി. കൂടാതെ അക്ഷരതോരണം, വായനോത്സവം, ചിത്രവായന, അക്ഷരപ്പൂക്കൂട, വായനാകാർഡ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങളും എൽപി തലത്തിൽ നടന്നു.

class library-UP

യുപിതലത്തിൽ ഇംഗ്ലീഷ്, ഹിന്ദി, മലയാളം വായനാമത്സരങ്ങൾ നടന്നു. ലൈബ്രറിയിലേക്ക് കുട്ടികൾ പുസ്തകങ്ങൾ സംഭാവന ചെയ്തു. ഹൈസ്കൂൾ തലത്തിൽ നടന്ന വളരെ ആകർഷകമായ പരിപാടിയായിരുന്നു രംഗാവിഷ്കാരം.

Presenting the play

വിജയികളെ അഭിനന്ദിച്ചു വായന ദിനത്തോട് അനുബന്ധിച്ചു നടന്ന ക്വിസ് മത്സര വിജയികളെ പ്രാധാനാധ്യാപകൻ ശ്രീ രാജേഷ് കെ സി സമ്മാനം നൽകി അനുമോദിച്ചു. ഹൈസ്കൂൾ യുപി എൽ പി തലത്തിൽ ക്വിസ് മത്സരങ്ങൾ നടന്നു. എൽപിതലത്തിലെ ക്വിസ് മത്സരത്തിൽ 3 C ക്ലാസിലെ ജസ ഹാനി ഒന്നാംസ്ഥാനം നേടി. 4 A ക്ലാസിലെ മിയമെഹറിൻ രണ്ടാംസ്ഥാനവും 3 C ക്ലാസ്സിലെ ഡാൻ ലൂക്ക മൂന്നാ സ്ഥാനവും നേടി. ഹൈസ്കൂൾ തലത്തിൽ നടന്ന ക്വിസ് മത്സരത്തിൽ 10 A ക്ലാസിലെ ആവണി സി ഒന്നാം സ്ഥാനവും 8 A ക്ലാസിലെ ഫാത്തിമഅംന രണ്ടാംസ്ഥാനവും 10 C ക്ലാസിലെ ദിയ കിഷോർ മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗം ഇംഗ്ലീഷ് വായനാ മത്സരത്തിൽ 7 C ക്ലാസിലെ നിംന നൗറിൻ ഒന്നാം സ്ഥാനവും 6 C ക്ലാസിലെ ധ്യാൻകൃഷ്ണ രണ്ടാം സ്ഥാനവും 5 D ക്ലാസിലെ മുഹമ്മദ് ഇസിൻ മൂന്നാം സ്ഥാനവും നേടി.

price -reading day quiz