ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ ശുചിത്വമില്ലായ്മ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമില്ലായ്മ


രോഗങ്ങളും പകർച്ചവ്യാധി- കളും മനുഷ്യരെ വേട്ടയാടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇതിന്റെയൊക്കെ കാരണം നമ്മുടെ ശുചിത്വമില്ലായ്മയാണെന്ന് എല്ലാവർക്കും അറിയാം. നമ്മൾ ജീവിതത്തിൽ പാലിക്കേണ്ട പ്രധാന കാര്യമാണ് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും. വ്യക്തി ശുചിത്വം പോലെ തന്നെ പ്രാധാന്യമുള്ളതാണ് പരിസര ശുചിത്വവും. നാം ജീവിക്കുന്ന വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ശുചിത്വമില്ലായ്മയാണ് പല അസുഖങ്ങൾക്കും കാരണമെന്ന് ഞാൻ മനസ്സിലാക്കിയത് എന്റെ അനുഭവത്തിലൂടെയാണ്.ഒരു ദിവസം സ്കൂൾ വിട്ട് വീട്ടിലെത്തിയ ഞാൻ കൈയും കാലും മുഖവും കഴുകാതെ എന്റെ ജൂലി പട്ടിയെ എടുത്ത് മടിയിലിരുത്തി തലോടി.ആ സമയം അമ്മ എനിക്ക് കഴിക്കാൻ ഭക്ഷണം എടുത്തു വച്ചു.കൈ കഴുകാതെ ഞാൻ ഭക്ഷണം കഴിച്ചു. രാത്രിയായപ്പോൾ എനിക്ക് വയറുവേദന വന്നു. ഡോക്ടറെ കണ്ടപ്പോൾ പറഞ്ഞു വൃത്തിയില്ലാതെ ആഹാരം കഴിക്കരുതെന്ന്. അന്നുതൊട്ട് ഞാൻ ശുചിത്വം പാലിച്ചു വരുന്നു. വൃത്തിയില്ലാതെ മലിനമായി കിടക്കുന്നിടത്ത് നിരവധി അണുക്കൾ ഉണ്ടാകും. നമുക്ക് ചുറ്റുമുള്ള ചില ചെറു ജീവികളാണ് (ബാക്ടീരിയ ,വൈറസ് ) പകർച്ചവ്യാധികൾക്ക് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. എലി, പാറ്റ, ഈച്ച, കൊതുക് എന്നീ ജീവികൾ രോഗവാഹികളായി വർത്തിക്കുന്നു. ആരോഗ്യം പോലെ തന്നെ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പ്രധാന്യമുള്ളതാണ്. നല്ല ശുചിത്വമുള്ളടത്തേ നല്ല ആരോഗ്യമുള്ള ജീവിതവും ഉണ്ടാവുകയുള്ളൂ. ആരും കാണാതെ മാലിന്യങ്ങൾ നിരത്ത് വക്കിൽ ഇടുകയും സ്വന്തം പറമ്പിലെ മാലിന്യങ്ങൾ അയൽക്കാരന്റെ പറമ്പിലേക്കെറിയുകയും ചെയ്യുന്ന സമൂഹമാണ് നമുക്ക് ചുറ്റും. ഗ്രാമങ്ങൾ മുതൽ നഗരങ്ങളിൽ വരെ മാലിന്യകൂമ്പാരമാണ് കാണുന്നത്. മണ്ണിൽ ലയിച്ചു ചേരാത്ത പ്ലാസ്റ്റിക്കുകൾ വരെ നമ്മൾ വലിച്ചെറിയുന്നു. പ്ലാസ്റ്റിക് നിരോധിച്ചെന്ന് പറഞ്ഞിട്ടും എവിടെയും പ്ലാസ്റ്റിക്ക് തന്നെ. മാലിന്യ കൂമ്പാരവും ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും വൃത്തിഹീനമായ സ്ഥലങ്ങളും പതിവുകാഴ്ചകളായി മാറുന്നു. നമ്മുടെ ശുചിത്വമില്ലായ്മയ്ക്ക് കിട്ടുന്ന പ്രതിഫലമാണ് ആവർത്തിച്ചു വരുന്ന പകർച്ചവ്യാധികൾ. ശുചിത്വം വേണമെന്ന് എല്ലാവർക്കും അറിയാം എന്നിട്ടും ശുചിത്വമില്ലാതെ നാം ജീവിക്കുന്നു. വ്യക്തി ശുചിത്വത്തിൽ നാം പാലിക്കേണ്ട കാര്യങ്ങൾ:- 1. ദിവസവും രണ്ട് നേരം കുളിക്കണം 2. ദിവസവും രണ്ട് നേരം പല്ല് തേയ്ക്കണം 3. ഭക്ഷണം കഴിക്കുന്നതിന് മുമ്പും പിൻമ്പും കൈയ്യും മുഖവും കഴുകണം 4. വൃത്തിയുള്ള ആഹാരം കഴിക്കണം 5. വൃത്തിയുള്ള വസ്ത്രം ധരിക്കണം 6.മല - മൂത്ര വിസർജ്ജനത്തിന് ടോയ്ലറ്റ് ഉപയോഗിക്കണം

നേഹ വിനോദ്
3 സി ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം