ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മൾ



ഹാ! ഇമകൾ തൻ പീലികൾ നിദ്രയിലാണ്ടു പോയ്
പകലിൻ്റെ തീരാവെളിച്ചമിരുണ്ടു പോയ്
മാനവും ചേർത്തു പിടിക്കുന്നുവോ മൗനം ?
തേങ്ങലായ്, തൊങ്ങലായ് മാറുന്നുവോ നിദ്ര!

മാനവരാശിയെയാണോ! അതോ
മാനവ വർഗീയ ചിന്തയെയാണോ!
ഒരു കൈപ്പടങ്ങൾക്കുള്ളിൽ
പിടിച്ചമർത്തുന്നത്?

ദീനത്തിനില്ല മത-വർഗ-വർണം
ആകാര ശോഭയിൽ മുഴുകയുമില്ല
സൗഭാഗ്യ സാന്ദ്രയിൽ തിളങ്ങയുമില്ല
ഒരു സ്വപ്ന നാളമായ് മാറുന്നു ജീവൻ!

പ്രളയത്തിനല്ലൽ നീന്തി കുതിച്ചു നാം
നിപയെന്ന മാരിയെ വെട്ടിനുറുക്കി നാം
പടവെട്ടി പൊരുതും നാം
അവനിതൻ ജീവനെ കാക്കാൻ....
മാനമൊന്ന്, വായുവൊന്ന്,
ധാരയൊന്ന്, നമ്മളൊന്ന്

വർഷ വിജയൻ
10 A ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത