ജി.എച്ച്.എസ്. കരിപ്പൂർ/ഫിലിം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ചലച്ചിത്രോത്സവം

കരിപ്പൂര് ഗവ.ഹൈസ്കൂളിൽ ചലച്ചിത്രോത്സവം
സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമായുള്ള പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കരിപ്പൂര് ഗവ.ഹൈസ്കൂളിൽ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ചലച്ചിത്രോത്സവവും ആസ്വാദന പരിശീലനവും നടക്കുന്നു.ചിൽ‍ഡ്രൻ ഓഫ് ഹെവൻ, റെ‍ഡ്ബലൂൺ , പഥേർ പാഞ്ചാലി, കളർ ഓഫ് പാരഡൈസ്, ടർട്ടിൽസ് കാൻ ഫ്ലൈ എന്നീ അഞ്ചു സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. 'ക്യാമറയും സിനിമയും' എന്ന വിഷയത്തിൽ ക്ലാസെടുത്തുകൊണ്ട് ‍ഡോക്യുമെന്ററി സംവിധായകനായ അരുൺ ജയച്ചന്ദ്രൻ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു.നെടുമങ്ങാട് മുനിസിപ്പാലിറ്റി ചെയർമാൻ ചെറ്റച്ചൽ സഹദേവൻ സിനിമയുടെ ചരിത്രവും വർത്തമാനങ്ങളും എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിച്ചു.പൂർവ്വ വിദ്യാർത്ഥിയും ഷോർട്ട് ഫിലിം സംവിധായകനുമായ ഷിഹാസ് സിനിമാസങ്കേതങ്ങളെ കുറിച്ചു കുട്ടികളോടു പറഞ്ഞു. ഹെഡ്മിസ്ട്രസ് എം ജെ റസീന സ്വാഗതം പറഞ്ഞു.വാർഡ് കൗൺസിലർ സംഗീത, അധ്യാപകരായ മംഗളാംമ്പാൾ , പ്രദീപ് ,പുഷ്പരാ‍‍ജ് ,ജാസ്മിൻ, ബിന്ദു ശ്രീനിവാസ് എന്നിവർ സംസാരിച്ചു. മൂന്നു ദിവസത്തെ ക്യാമ്പിൽ എഴുത്തുകാരിയും സിനിമാ നിരൂപകയുമായ വി എസ് ബിന്ദു പങ്കെടുക്കും.ചലച്ചിത്രോത്സവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകിയത് വിദ്യാർത്ഥികളായിരുന്നു.