ജി.എച്ച്.എസ്. കരിപ്പൂർ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്


പരിസ്ഥിതിദിനത്തിൽ.......

പരിസ്ഥിതി വാരാചരണത്തിനു തുടക്കമായി.

കരിപ്പൂര് ഗവ.ഹൈസ്കൂളിൽ പരിസ്ഥിതി വാരാചരണത്തിനു പരിസ്ഥിതി ക്ലബ്ബിന്റേയും കാർഷികക്ലബ്ബിന്റേയും ഉദ്ഘാടനത്തോടെ തുടക്കമായി. പാഴ് വസ്തുക്കൾ പ്രയോജനപ്പെടുത്തി കുട്ടികൾ നിർമിച്ച പാഴ്‌ക്കൂട പ്രദർശിപ്പിച്ചു കൊണ്ട് വാർ‍ഡു കൗൺസിലർ ശ്രീ എൻ ആർ ബൈജു പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.ഏറ്റവും നല്ല കർഷകനുള്ള അവാർഡു നേടിയിട്ടുള്ള ശ്രീ ഡൊമനിക്കാണ് കുട്ടികൾക്കു വിത്തുകൾ വിതരണം ചെയ്തുകൊണ്ട് കാർഷിക ക്ലബ്ബ് ഉദ്ഘാടനം ചെയ്തത്.വൈഷ്ണവി, അസ്ന എന്നിവർ പരിസ്ഥിതി ദിന സന്ദേശം നല്കി.വിദ്യാർത്ഥികളുടെ പരിസ്ഥിതി ഗാനാലാപനം നടന്നു.പി റ്റി എ പ്രസി‍ഡന്റ് ശ്രീ ബാബു,ഹെ‍ഡ്മിസ്ട്രസ് ജെ റസീന, ഗിരിജ, മംഗളാംമ്പാൾ പുഷ്പരാജ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് വ‍ൃക്ഷത്തൈകൾ വിതരണം ചെയ്തു.

പരിസ്ഥിതി പ്രശ്നോത്തരി'

പ്രകൃതീയത്തിൽ നടന്ന ജവഹർ പരിസ്ഥിതി പ്രശ്നോത്തരിയിൽ സമ്മാനാർഹരായ കരിപ്പൂര് ഗവ.ഹൈസ്കൂളിലെ അഭിനന്ദ് എസ് അമ്പാടി, ആഷിദഹസീൻഷാ, ഗൗരീകൃഷ്ണ , ആഷ്ന, അസ്ന


വീട്ടിലൊരു കാവ്‌

ജൂൺ 5 പരിസ്ഥിതി ദിനത്തിന്‌ ഞങ്ങൾ പുതിയൊരു പ്രവർത്തനത്തിന്‌ തുടക്കം കുറിച്ചു.'മണ്ണ്‌ നിരീക്ഷണം'. നാൽപതോളം കുട്ടികളുടെ അര സെന്റിൽ കുറയാതെ സ്ഥലം വേലികെട്ടി തിരിക്കുന്നു. ആ ഭാഗത്തെ മണ്ണിനേയും അവിടെയുണ്ടാകുന്ന മാറ്റത്തേക്കുറിച്ചും ഒരു വർഷം നീണ്ടു നിൽക്കുന്ന പഠനം. ആ മണ്ണിലുണ്ടാകുന്ന സസ്യങ്ങൾ മറ്റ്‌ ജീവികൾ ഇവയൊക്കെ പഠനത്തിന്‌ വിധേയമാക്കും. മണ്ണിന്റെ മാറ്റവും നിരീക്ഷിക്കും. ഇതെല്ലാം കുറിചു വയ്ക്കുകയും ചെയ്യും. ഒരു പ്രത്യേക സ്ഥലത്തുണ്ടാകുന്ന ആവാസവ്യവസ്ഥയെക്കുറിച്ച്‌ അറിയുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം.ഇതിന്റെ തുടക്കമായി ജൂൺ 6- ന്‌ അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ഈ സ്ഥലങ്ങൾ സന്ദർശിച്ചു.

തഴുതാമകണ്ട്‌ കീഴാർനെല്ലിയെ അറിഞ്ഞ്‌ കുളക്കരയിലേക്ക്‌

ഞങ്ങൾ ബാലചന്ദ്രൻ സാറിന്റെ നേതൃത്വത്തിൽ മറ്റ്‌ അധ്യാപകരോടൊപ്പം പരിസ്ഥിതി പഠനയാത്ര നടത്തി.ഞങ്ങളുടെ വിദ്യാലയത്തിനു പരിസരത്തുള്ള പ്രദേശമാണ്‌ ഇതിനായി തിരഞ്ഞെടുത്തത്‌.മനുഷ്യന്റെ ചൂഷണങ്ങളെയെല്ലാം മറികടന്ന് വഴിയോരങ്ങളിൽ തലയുയർത്തി നിൽക്കുന്ന തഴുതാമ,കീഴാർനെല്ലി,ആനച്ചുവടി,കറുകപുല്ല്,മുയൽച്ചെവിയൻ..........ഇവ ഞങ്ങൾ കണ്ടു.ഞങ്ങൾ കണ്ട കുളവും അതിലെ തെളി വെള്ളവും മനസ്സുകുളിർപ്പിച്ചു.പരിസ്ഥിതിയെ തകരാറിലാക്കുന്ന ചില കാര്യങ്ങൾ ഞങ്ങൾ ശ്രദ്ധിച്ചു.വയലുകളെല്ലാം വീടുകളായികഴിഞ്ഞു.ചൂട്‌ കൂടികൊണ്ടേയിരിക്കുന്നു.പരിസ്ഥിതി പഠനം ഒരു തുടർപ്രവർത്തനമാക്കാനാണ്‌ ഞങ്ങൾ ഉദ്ദേശിക്കുന്നത്‌.

മഴനടത്തം -2018

ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്താറുള്ള പരിസ്ഥിതി പഠനയാത്ര മഴനടത്തം ഈ വർഷവും.ഞങ്ങളും പങ്കടുത്തു


മഴനടത്തം -2019

കാടറിവ് ...മഴനടത്തം

'മഴനടത്തം' എന്ന പ്രകൃതി പഠനയാത്ര എന്റെ മനസ്സിൽ എന്നുമെന്നും തുടിക്കുന്ന ഒരു യാത്രയായി. കാരണം പ്രകൃതിയുടെ പ്രാധാന്യം അധ്യാപകരിൽ നിന്നുപരി മഴനടത്തിലൂടെ ഞാൻ നേരിട്ടു ആഴത്തിൽ അറിഞ്ഞു. അതുപോലെത്തന്നെ പ്രകൃതിയുടെ കാവൽഭടന്മാരായ .....വനജനങ്ങളെ മനസ്സിലാക്കാനും കഴിഞ്ഞു. പേപ്പാറയിൽ നിന്നും പൊടിയക്കാലവരെയായിരുന്നു ഞങ്ങളുടെ യാത്ര.സ്കൂളിൽ നിന്നും ബസിലാണ് ഞങ്ങൾ പേപ്പാറയിലെത്തിയത്.അവിടെ ബാലചന്ദ്രൻ സാറും ഇരിഞ്ചയം ലൈബ്രറിയുടെ പ്രവർത്തകരും ഊരു മൂപ്പൻ ശ്രീകുമാറും സംസാരിച്ചു. ‍ പ്രകൃതി മനുഷ്യന്റെ പാതി ജീവനാണെന്ന് അവരിലൂടെ ഞാൻ അറിഞ്ഞു. ഓർമ്മയിൽ സൂക്ഷിക്കാൻ പ്രാധാനപ്പെട്ട ഒരു കാഴ്ചയായിരുന്നു നെല്ലിക്കാംപാറയിലെ ഒരു ചെറിയ കാവ്. ആ കാഴ്ച എന്നെ പ്രാചീനകാലത്തേക്ക് കൊണ്ടുപോയി. വനത്തിലെ ഏകനായി നിൽക്കുന്ന പാറയിൽ പരന്ന പാറകൾ കൊണ്ട് അണിഞ്ഞൊരുക്കിയ കാവ്. വൃക്ഷങ്ങൾ ...ചുറ്റും മൂകമായിരിക്കുന്നു. പക്ഷികളുടെ സംഗീതം.. കാറ്റിന്റെ കുളിർമ വെയിലിന്റെ തീവ്രത മറന്നുപോകുന്നു. എന്നെ അത് സമാധാനത്തിന്റേയും ശാന്തതയുടേയും ലോകത്തേക്ക് കൊണ്ട്പോയി. ഞാൻ കൂട്ടുകാരുടെ ചലപില ശബ്ദത്താലാണ് ഉണർന്നത്.അതിനു ശേഷം പൊടിയക്കാലയിലെ മൂപ്പനായ ശ്രീകുമാർ മൂപ്പൻ അവരുടെ ആചാരത്തിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. ഈ കാവിലെ പ്രതിഷ്ഠ ആയമുത്തനും, നാണുമുത്തനും ആണെന്നും അവർക്ക് ഓരോ മലയ്ക്കും ഓരോ ദൈവമുണ്ടന്നും പറഞ്ഞു.കൂടാതെ ഇവിടെ ഉപയോഗിക്കുന്ന ഭസ്മം ഒരു ഊരുവാസിയുടെ മുറ്റത്തു വിറകരിച്ച് അതിന്റെ ചാരം ഭസ്മമായി എടുക്കുന്നു. ഇത് ഊരുവാസികളിൽ പനിവന്നാൽ കാവിൽനിന്ന് ഭസ്മം പൂജിച്ച് ഉഴിഞ്ഞ് തലയിലിടുന്നു. ആഴ്ചയിൽ ഒരു ദിവസം കുറഞ്ഞ ചെലവിൽ അവരുടെ വിഭാഗം ഇവിടെ പൂജനടത്തും എന്നു ഊരുമൂപ്പൻ പറഞ്ഞു.

അപ്പോഴും ഞങ്ങളുടെ മനസ്സ് പ്രകൃതിയിൽ തന്നെയായിരുന്നു. ഊരുമൂപ്പന്റെ അമ്മ പരപ്പ് അവിടെ ഉണ്ടായിരുന്നു.അവർ ഒരു വൈദ്യത്തിയാണെന്ന് ഞങ്ങൾ അപ്പോഴാണ് അറിഞ്ഞത്. 1980-ൽ ഇവിടെ എത്തിയ പരപ്പ് ഇപ്പോഴും കാടിന്റെ സ്നേഹമറിയുന്നു. പക്ഷെ അതിനുമുമ്പ് ഇവർ ഇവിടെയല്ലായിരുന്നു. ഡാം കെട്ടിയ സ്ഥലത്തായിരുന്നു. ഡാം കെട്ടുന്നതിനു വേണ്ടിഇവരടങ്ങുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയായിരുന്നു.ഇവർക്ക് 5 ഏക്കർ സ്ഥലവും ജോലിയും കറണ്ടും നൽകുമെന്ന് വാഗ്ദാനം നൽകി ഒഴിപ്പിച്ചു. എന്നാൽ ഇവർക്ക് കറണ്ട് ലഭ്യമായിരുന്നില്ല. എന്നാൽ ഇവർ സമരം ചെയ്താണ് വർഷങ്ങൾക്കു ശേഷം കറണ്ട് ലഭിച്ചത്. . മഴനടത്തം കാട്ടിലൂടെ ഞങ്ങൾ നടന്നു. ഊരുമൂപ്പൻ മഴനടത്തത്തിനുമുമ്പ് ഒരു കാര്യം സൂചിപ്പിച്ചു. പുതിയ ഒറ്റയാൻ ഇറങ്ങിയെന്ന് അതെന്റെ മനസ്സിലൊരു മിടിപ്പുണ്ടാക്കി. എന്നാൽ ഊരുമൂപ്പൻ കരുതലിനുണ്ട്. കൂടാതെ വനമാതാവും കൂടെയുള്ളതുകൊണ്ട് ഞാൻ അത് കാര്യമാക്കാതെ പ്രകൃതിസൗന്ദര്യം ആസ്വദിച്ചു നടന്നു.കാടിന്റെ ഉള്ളറയിൽ ഞങ്ങൾ എത്തി. അതായത് ഊര് മൂപ്പന്റെ സ്ഥലമായ പൊടിയക്കാലയിൽ. അഗസ്ത്യമലയുടെ അടിവാരത്ത് വസിക്കുന്ന ഇവർ പ്രകൃതിയുടെ സംരക്ഷണത്താൽ ജീവിക്കുന്നു. പ്രകൃതിക്കു വിരുദ്ധമായ ഒരു പ്രവൃത്തിയും ഇവർ ചെയ്യുകയില്ല. മുൻകാല ശൈലിയിലെ ചില ശേഷിപ്പുകൾ അവർ ഇപ്പോഴും സൂക്ഷിക്കുന്നുണ്ടായിരുന്നു. ഇത് അവരോട് കൂടുതൽ അടുക്കാനും സഹകരിക്കാനും എനിക്ക് തോന്നി. ഊരിലെ സാമൂഹ്യപഠനകേന്ദ്രത്തിൽ ഞങ്ങളെല്ലാംഎത്തിച്ചേർന്നപ്പോ അവിടെ നിന്ന് ഒരു കുരുന്നിന്റെ നാടൻപാട്ട് കേൾക്കുകയുണ്ടായി. ഇവിടത്തെ കുട്ടികളുടെ വിദ്യാഭ്യാസം ഏറെക്കാലത്തിനുമുമ്പ് ദയനീയ അവസ്ഥയിലായിരുന്നു. കിലോമീറ്ററുകൾ നടന്നെത്തിയാണ് കുട്ടികൾ സ്കൂളിൽ എത്തിയത്.ഇതിലെ ഒരു കൊച്ചുമിടുക്കൻ തന്റെ ബന്ധുവിന്റെ സ്ഥലമായ പന്നിക്കുഴിയിലെ മീനാങ്കലിൽ ചെന്നാണ് പത്രം വായിച്ചിരുന്നത്. ഇതൊക്കെ കേട്ടപ്പോൾ പ്രകൃതിയുടെ ചൂഷണത്തോടൊപ്പം ആദിവാസി ചൂഷണവും ഞാൻ മനസ്സിലാക്കി. മൂപ്പന്റെ അമ്മയായ പരപ്പ് പതിനഞ്ച് മക്കളെ പ്രസവിച്ച അമ്മയാണ്. പ്രസവകാലത്തെ ഇവരുടെ പോഷക ആഹാരം തേങ്ങ, മഞ്ഞൾ, കാന്താരിമുളക് അരകല്ലിൽ അരച്ചതായിരുന്നു. പരപ്പിന്റെ കാലത്ത് ദാരിദ്ര്യവും പട്ടിണിയും രൂക്ഷമായിരുന്നു. ഇവരുടെ പരമ്പരാഗത വിനോദമാണ് വേട്ടയാടൽ. പെരുച്ചാഴി, എലി, മരയണ്ണാൻ എന്നിവയെയാണ് അവരുടെ ഇരകൾ. അതിനുശേഷം ഞങ്ങൾ അവരുടെ ഊര് ചുറ്റിക്കാണാൻ ഇടയായി. അവിടെ ആകെ എൺ‍പതിൽപരം ഭവനങ്ങൾ ഉള്ളതായി ഞങ്ങളറിഞ്ഞു. വീടുകൾ സന്ദർശിക്കാൻ സാധിച്ചില്ലെങ്കിലും അവിടത്തെ പ്രകൃതിഭംഗി ആസ്വദിക്കാൻ എനിക്കു സാധിച്ചു. എന്നാൽ അവിടുത്തെ പേടിസ്വപ്നമായിരുന്ന കൊലക്കൊല്ലി ‍ എന്ന ഒറ്റയാൻ പല ഊരിലെ കുടിലുകൾ ‍ നശിപ്പിച്ചിരുന്നു.എന്നാൽ നെല്ലിക്കാംപാറയിൽ ഇതിനെ തളക്കുകയുണ്ടായി എന്നും അവരിലൂടെ ഞാൻ അറിഞ്ഞു. മഴനടത്തം പ്രകൃതിയുടെ കുഞ്ഞുകുഞ്ഞു പ്രത്യേകതകൾ മനസ്സിലാക്കാനുള്ളതാണെന്ന് ഞാൻ ശരിക്കും അറിഞ്ഞു. ഈ യാത്രയൊരുക്കിയ ഇരിഞ്ചയം യുണൈറ്റഡ്‍ലൈബ്രറിക്ക് ഞങ്ങളുടെ സ്നേഹം.

ഗോകുൽ എസ് ക്ലാസ് പത്ത് എ