ജി.എച്ച്.എസ്. കരിപ്പൂർ/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഞങ്ങളുടെ ഷാരോണിന്റെ വരകളും ഗണിതവരകളും.....

ഗണിതപ്പൂക്കളമത്സരം 2020.. സംസ്ഥാനതലത്തിൽ ഒന്നാമത്

ENT MATHS CHANNEL ന്റെ ഓണക്കാല ഗണിതപ്പൂക്കള മത്സരത്തിൽ ഞങ്ങളുടെ സ്കൂളിലെ എട്ടാംക്ലാസുകാരനായ ഷാരോൺ ജെ സതീഷ്സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്ത്❣️❣️

ഗണിതപഠനം ഉത്സവമായി

പുതിയ പാഠ്യപത്ഥതി ഗണിതപഠനത്തിൽ വിസ്മയങ്ങൾ വീയിക്കുമെന്ന് കരിപ്പൂർ ഗവൺമന്റ്‌ ഹൈ സ്കൂളിലെ വിദ്യാർത്ഥികൾ തെളിയിച്ചു.എൽ.പി,യൂ.പി,എച്ച്‌.എസ്‌,വിഭാഗങ്ങളിലായി നടന്ന ഗണിതപഠനോപകരണങ്ങളുടെ നിർമാണവും പ്രദർശനവും ശ്രധേയമായിരുന്നു.ഗണിത ക്വിസ്‌,സെമിനാർ,എന്നിവയോടൊപ്പം തന്നെ ജ്യോമട്രിയുമായി ബന്ദപ്പെടുത്തി സമഗ്ര രീതിയിലുള്ള സ്ലൈഡ്‌ പ്രെസന്റേഷനും കുട്ടികൾ നിർമിച്ചു.അജിത്ത്‌ എന്ന വിദ്യാർത്ഥി നിർമ്മിച്ച ജ്യാമിതീയ ഉപകരണങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടു.ഗണിതശാസ്ത്രജ്ഞൻ സുധാകരൻ ഉത്ഖാടനം ചെയ്തു.ജ്യാമിതീയകളവും ഗണിത വയലിനും,ഗണിത പാർക്കും പുതിയ പഠനരീതിയിൽ വിദ്യാർത്ഥികളുടെ സ്വതന്ത്രമായ ഇടപെടലിനെ സൂചിപ്പിക്കുന്നതാണെന്ന്‌ ഗണിത അധ്യാപകർ പറഞ്ഞു.

മികവുത്സവത്തിൽ ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ
ജിയോജിബ്ര ഉപയോഗിച്ചുള്ള ഗണിത പഠനം രക്ഷകർത്താക്കളെ പരിചയപ്പെടുത്തുന്നു

ഗണിതശാസ്ത്രക്ലബ്ബ്

ഞങ്ങളുടെ സ്കൂളിൽ ഗണിതശാസ്ത്രക്ലബ്ബ് മാസത്തിൽ രണ്ടു തവണകൂടാറുണ്ട്.ഗണിതകളികൾ, ഗണിത പസ്സിൽസ് ,ഗണിതക്വിസ്,ഗണിതപാറ്റേൺ നിർമ്മാണം തുടങ്ങിയ ഇനങ്ങൾ ഞങ്ങൾ ഓരോ കൂടലിലും നടത്താറുണ്ട്. വിവിധ ഗണിത പാഠഭാഗങ്ങൾ ജിയോജിബ്രയിലൂടെ ടിച്ചർ ഞങ്ങൾക്ക് പരിചയപ്പെടുത്തി. ഈ വർഷത്തെ ഗണിത ശാസ്ത്രമേളയിൽ സബ്ജില്ലാതലത്തിൽ other chart,ഗണിത മാഗസിൻ,pure construction എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനത്ത്എത്തുകയും ജില്ലാതല മത്സരത്തിൽ പങ്കെടുക്കാനും കഴി‍ഞ്ഞു.

കണക്കിന്റെ രസായനം

ഒരേ ആകൃതിയും വലിപ്പവുമുള്ള പത്ത്‌ നാണയങ്ങൾ.അവ ഒന്നിനു മീതെ ഒന്നായി അടുക്കി വച്ച പത്തടുക്കുകൾ.ഓരോ നാണയത്തിനും ഒരു ഗ്രാം ഭാരം.ഒരടുക്കിൽ ഉള്ള നാണയങ്ങൾ മാത്രം രണ്ട്‌ ഗ്രാം തൂക്കമുള്ളവയാണ്‌.ഏതടുക്കിലാണ്‌ തൂക്കക്കൂടുതലുള്ള നാണയങ്ങൾ ഉള്ളത്‌?[ഒരിക്കൽ മാത്രമേ തൂക്കിനോക്കാവൂ]പത്താം ക്ലാസുകാരുടെ പരിഹാരബോധനക്ലാസ്സിന്റെ ഉദ്ഘാടനവേളയിൽ ബി.പി.ഒ. ഉന്നയിച്ച രസക്കണക്കാണിത്‌.

ഭാസ്കരാചാര്യർ സെമിനാർ

ഈ വർഷത്തെ ഭാസ്കരാചാര്യാ സെമിനാറിൽ പ്രകൃതിയിലെ അനുപാതംഎന്ന വിഷയത്തിൽ സബ്ജില്ലാതലത്തിൽ ഞങ്ങളുടെ സ്കൂളിലെ വൈഷ്ണവി ഒന്നാം സ്ഥാനത്ത്എത്തുകയുംജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടുകയും ചെയ്തു.

ഗണിത ലാബ്

ഗണിതക്ലബ്ബിന്റെ നേതൃത്വബ്ത്തിൽ ഒരു ഗണിത ലാബ് സംഘടിപ്പിക്കുന്നതിന് വേണ്ടി ജനങ്ങൾ ഇന്ന് (30/7/2018) പിരപ്പൻകോട് സ്കൂളിലെ ഗണിതലാബ് കാണുന്നതിന് വേണ്ടി .വളരെ നല്ല അനുഭവമായിരുന്നു ജങ്ങൾക്കു ഈ സന്ദർശനം. ഈ സ്കൂളിലെ ഗണിത അധ്യാപകരായ അനിൽ സാറും മനോജ് സാറും ഞങ്ങൾക്ക് ലാബിനെ കുറിച്ചും ഗണിതശാസ്ത്രമേളയെ കുറിച്ചും വിശദമായി പറഞ്ഞു തന്നു . ഞങ്ങളുടെ സ്കൂളിലും ഇതുപോലൊരു ലാബ് തയ്യാറാക്കാൻ ഞങ്ങൾ ശ്രമിക്കും

ഗണിത ശാസ്ത്രമേള

ഈ വർഷത്തെ സബ്ജില്ലാ ശാസ്ത്രമേളയിൽ ഗണിതവിഭാഗം റണ്ണർഅപ്പായികരിപ്പൂര് ഗവ.ഹൈസ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു.അദർ ചാർട്ടിൽ സജിന,സ്റ്റിൽ മോഡലിൽ അഭയ്‌കൃഷ്ണ,ഗ്രൂപ്പ് പ്രോജക്ടിൽ ശ്രുതി കൃഷ്ണ,ഗായത്രി എന്നിവർ ഒന്നാം സ്ഥാനത്തിനർഹരായി.ഗണിത  മാഗസിനും ഒന്നാം സ്ഥാനമുണ്ട്.സിംഗിൾ പ്രോജക്ടിൽ അനന്തു വി,വർക്കിംഗ് മോഡലിൽ സ്വാതികൃഷ്ണ, എന്നിവർ രണ്ടാംസ്ഥാനവും നേടി.പ്യുർ കൺസ്ട്രക്ഷനിൽ അഭിരാമി,ഗെയിമിൽ ജ്യോതിക,പസ്സിലിൽ പഞ്ചമി,നമ്പർചാർട്ടിൽ രാജശ്രീ എന്നിവർ മൂന്നാംസ്ഥാനത്തിനർഹരായി.
ഗണിതമേളയിലെ വിജയികൾ