ജി.എച്ച്.എസ്. കരിപ്പൂർ/അക്ഷരവൃക്ഷം/'''അതിജീവനം'''

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

സൂര്യൻ അസ്തമിക്കാൻ പോകുന്നു,ആകാശത്ത് ചെമ്മൺനിറം പടർന്നിരിക്കുന്നു.അത് ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്കു വ്യാപിക്കാൻ പോകുന്നു.കരിയിലപോലെ പക്ഷികൾ ചേക്കാറാൻ പറക്കുന്നു.എങ്ങും മൂകത.ചില ജന്തുക്കളുടെ ശബ്ദമല്ലാതെ ഒന്നുമില്ല.റോഡരികിൽ ആൾക്കാരെപ്പോഴും കൂടി നിൽക്കുന്ന മുത്തശ്ശിമരത്തിലേക്കു ഞാൻ നോക്കി.അപ്പളതിൽ നിന്നും കുഞ്ഞുവമഞ്ഞപ്പൂക്കഗൾ പൊഴിഞ്ഞിരുന്നു.എനിക്കതിന്റെ പേരറിയില്ല.കഴിഞ്ഞ തവണ അച്ഛൻ ലീവിനു വന്നപ്പോഴും ഞാനച്ഛനോട് ചോദിച്ചിരുന്നു.അച്ഛനത് ശ്രദ്ധിച്ചില്ല.ഞാനതിനെ മുത്തശ്ശിമരമെന്നാണ് വിളിക്കുന്നത്.അതിനതിൽ പരിഭവമുള്ളതായി തോന്നിയിട്ടില്ല.മുത്തശ്ശിമരവും വല്ലാത്ത നിരാശയിലാണ് .എത്ര പേരാണ് അതിനു ചുവട്ടിലിരുന്ന് പണമിടപാട് നടത്തിയിരുന്നത്.എത്ര ബീഡിക്കുറ്റികളാണ് കിഴവൻമാർ അതിന്റെ ചോട്ടിൽ നിക്ഷേപിക്കുന്നത്.

എന്നാലിന്ന് എല്ലായിടവും നിശബ്ദം. മോളേ വാ ചായ കുടിക്കാം.മുത്തശ്ശി വിളിക്കുന്നു.ചായക്കപ്പിൽ നിന്നും ആവി പലരൂപത്തിൽ വായുവിലലിഞ്ഞുചേരുന്നു.അമ്മയായിരിക്കും ഓടിച്ചെന്നു ഫോണെടുത്തു.അമ്മ...മോളെ ഇവിടെ നല്ല തിരക്കാണേ...ഞാൻ പിന്നീട് വിളിക്കാം. "ആശുപത്രീല് നല്ല തിരക്കായിരിക്കും.."മുത്തശ്ശൻ പറഞ്ഞു."അതെന്താ നഴ്സുമാർ മനുഷ്യരല്ലേ...എത്ര ദിവസമായി അവളെ ഒന്നു കണ്ടിട്ട് "മുത്തശ്ശി വിതുമ്പി.

അമ്മ മാത്രമല്ല എല്ലാ ആരോഗ്യപ്രഹവർത്തകരും ജീവൻ പണയം വച്ചു ജോലിച്ചെയ്യുകയാണീ ദുരന്തകാലത്തെന്നറിയാം.എന്നാലും ആമിയുടേയും,ശരത്തിന്റേയുമെല്ലാം വീട്ടിൽ അച്ഛനുമമ്മയും ഒരുമിച്ചുണ്ട് വീട്ടിലിരിക്കാൻ.ഇരുളിലൂടെ ഞാൻ വിദൂരതയിലേക്കു നോക്കി.എനിക്കാരുമില്ലെന്ന തോന്നലുണ്ടായി.എന്റെ ഹൃദയം എരിഞ്‍ു നീരാവിയായി പിന്നെ കണ്ണുകളിലൂടെ ഒലിച്ചിറങ്ങി. രാത്രി കിടക്കയിലും ഞാൻ വൈറസിനെ കുറിച്ചു ചിന്തിച്ചു.സൂക്ഷമാണുവിന് എത്ര രാജ്യങ്ങളുടെ ഉറക്കം കെടുത്താൻ സാധിച്ച.ഇതിനിടയിൽ എത്ര ജനങ്ങൾ പട്ടിണിയിലായിട്ടുണ്ടാകും.ആരും പ്രതീക്ഷിക്കാത്ത ദിനങ്ങൾ,ഓരോ ദിവസവും പതിനായിരക്കണക്കിനു ജീവനുകളതപഹരിക്കുന്നു.പരസ്പരം സംസാരിക്കാൻഡ പോലും ഭയം തോന്നുന്ന നിമിഷങ്ങൾ.പുറത്തിറങ്ങാൻ വയ്യാതെ ദിനരാത്രങ്ങൾ.ഉള്ളതുകൊണ്ട് അഹങ്കരിക്കരുത്.നാളെ അതുണ്ടാകണമെന്നില്ല.ജാതിയുടേയോ മതത്തിന്റേയോ പണത്തിന്റേയോ പേരിലൊരു തരംതിരവ് വൈറസിനില്ല.ഇത് മനുഷ്യനൊരു പാഠമാണ്.നമുക്ക് പ്രാർത്ഥിക്കാം ഈ ദുരന്തകാലത്തിന്റെ അന്ത്യത്തിനായി.വേദനകളകലാൻ,നമുക്കായ് ഉറക്കമിളക്കുന്നവർക്കു വേണ്ടി..........

ബിജിത ജയൻ
9C ജി എച്ച് എസ് കരിപ്പൂര്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ